ന്യൂഡൽഹി : പഹൽഗാം ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തിൽ സംസ്ഥാനങ്ങളിലുള്ള പാകിസ്താനികളെ കണ്ടെത്തി നാടുകടത്താൻ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ എല്ലാ മുഖ്യമന്ത്രിമാർക്കും നിര്‍ദ്ദേശം നല്‍കി. പാകിസ്താനികളെ ഇന്ത്യയിൽ നിന്ന് തിരികെ അയയ്‌ക്കുന്നതിന് വേണ്ട നടപടികൾ ഉടനടി കൈക്കൊള്ളണമെന്ന് അമിത് ഷാ നിർദേശിച്ചു.അവരുടെ വിസ റദ്ദാക്കുന്നതുമായി ബന്ധപ്പെട്ട് വിശദ വിവരങ്ങൾ കേന്ദ്രത്തെ അറിയിക്കണമെന്നും നിർദേശമുണ്ട്.
പാകിസ്താൻ പൗരന്മാർക്ക് ഇന്ത്യ അനുവദിച്ചിട്ടുള്ള വിസയ്‌ക്ക് ഏപ്രിൽ 27 വരെ മാത്രമേ കാലാവധിയുള്ളൂ .മെഡിക്കൽ വിസകൾക്ക് ഏപ്രിൽ 29 വരെയായിരിക്കും കാലാവധി. ഇന്ത്യക്കാര്‍ പാകിസ്താനിലേക്ക് യാത്ര ചെയ്യരുതെന്നും കേന്ദ്ര സര്‍ക്കാര്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്.