Thursday, April 24, 2025
No menu items!

subscribe-youtube-channel

HomeNewsBengaluruബംഗളുരുവിൽ ഇലക്ട്രിക്...

ബംഗളുരുവിൽ ഇലക്ട്രിക് വാഹന ഷോറൂമിൽ തീപിടിത്തം : ജീവനക്കാരി വെന്തുമരിച്ചു

ബെംഗളൂരു : ബെംഗളുരുവിൽ ഇലക്ട്രിക് വാഹന ഷോറൂമിൽ നടന്ന തീപിടിത്തത്തിൽ ജീവനക്കാരി വെന്തുമരിച്ചു .45ലേറെ ഇലക്ട്രിക് സ്കൂട്ടറുകൾ കത്തിനശിച്ചു. സ്ഥാപനത്തിലെ കാഷ്യർ പ്രിയ (20) യാണ് മരിച്ചത്. ബെംഗളൂരുവിലെ ഡോ രാജ്കുമാർ റോഡിലെ മൈ ഇവി സ്റ്റോറിൽ വൈകുന്നേരം 5.30 ഓടെയാണ് സംഭവം നടന്നത്.

തീപിടിത്തമുണ്ടായപ്പോൾ ഷോറൂമിൽ ആറു ജീവനക്കാരാണുണ്ടായിരുന്നത്. അഞ്ച് ജീവനക്കാർ രക്ഷപ്പെട്ടു . പ്രിയ ഇരുന്ന ക്യാബിനിൽ തീയും പുകയും നിറഞ്ഞതിനാൽ രക്ഷപെടാനായില്ല.അഗ്നിശമന സേന സ്ഥലത്തെത്തി തീയണച്ചു. വൈദ്യുതി ഷോർട്ട് സർക്യൂട്ടാണ് കാരണമെന്നാണ് പ്രാഥമിക നിഗമനം .

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

വേനൽക്കാലം : ജലജന്യ രോഗങ്ങൾക്കെതിരെ ജാഗ്രത വേണം

സംസ്ഥാനത്ത് ഉയർന്ന ചൂട് തുടരുന്ന സാഹചര്യത്തിൽ ജലജന്യ രോഗങ്ങൾക്കെതിരെ ജാഗ്രത പാലിക്കണമെന്ന് ആരോഗ്യ വകുപ്പ് .വേനൽക്കാലത്ത് ശുദ്ധ ജലത്തിന്റെ ലഭ്യത കുറവായതിനാൽ വയറിളക്ക രോഗങ്ങൾ, മഞ്ഞപിത്തത്തിന് കാരണമാകുന്ന ഹെപ്പറ്റൈറ്റീസ്-എ, ഹെപ്പറ്റൈറ്റിസ് ഇ, കോളറ,...

അഖില ഭാരത ശ്രീമദ് ഭാഗവത മഹാസത്രം തുടങ്ങി

തിരുവല്ല: കാവുംഭാഗം ആനന്ദേശ്വരം ശിവക്ഷേത്രത്തിൽ നാല്പതാമത് അഖില ഭാരത ശ്രീമദ് ഭാഗവത മഹാസത്രം ആരംഭിച്ചു. ഗുരുവായൂർ ശ്രീകൃഷ്ണ ക്ഷേത്രത്തിൽ നിന്നും ആരംഭിച്ച  കൃഷ്ണവിഗ്രഹവും വഹിച്ചുകൊണ്ടുള്ള ചൈതന്യ രഥ ഘോഷയാത്രയും തിരുവനന്തപുരം ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിൽ നിന്നും...
- Advertisment -

Most Popular

- Advertisement -