ജയ്‌പൂർ : ജയ്‌പൂരിലെ സവായ് മാൻസിങ് ആശുപത്രിയിലെ ഐസിയുവിലുണ്ടായ തീപിടിത്തത്തിൽ 6 പേർ മരിച്ചു.നിരവധി പേർക്ക് പരിക്കേറ്റിട്ടുണ്ട്. ഇതിൽ അഞ്ചുപേരുടെ നില ഗുരുതരമാണ്.ഇന്നലെ രാത്രിയാണ് സംഭവം. ഷോർട്ട് സർക്യൂട്ട് ആണ് ദുരന്ത കാരണം .മരിച്ചവരിൽ 4 പുരുഷൻമാരും 2 സ്ത്രീകളുമുണ്ട്.ഗുരുതര രോഗാവസ്ഥയുള്ളവരാണ് മരിച്ചത്.ഐസിയുവിലെ ഉപകരണങ്ങളും ആശുപത്രി രേഖകളും കത്തിനശിച്ചു.
