Wednesday, January 21, 2026
No menu items!

subscribe-youtube-channel

HomeNewsKottayamകോട്ടയം  റെയിൽവേ...

കോട്ടയം  റെയിൽവേ സ്റ്റേഷൻ ക്യാൻ്റീനിൽ തീ പിടുത്തം: ആളപായമില്ല

കോട്ടയം :  കോട്ടയം  റെയിൽവേ സ്റ്റേഷൻ ക്യാൻ്റീനിൽ തീ പിടുത്തം. ആളപായമില്ല. പാഴ്സൽ ഓഫിസിലെ ജീവനക്കാരും പോർട്ടർമാരും ചേർന്ന് നടത്തിയ രക്ഷാപ്രവർത്തനത്തിന് ഒടുവിൽ തീയണച്ചു.  ഇന്ന് ഉച്ചയ്ക്ക് 12 മണിയോടെ ആയിരുന്നു സംഭവം. പാചകത്തിനിടെ ചട്ടിയിലെ എണ്ണയിൽ നിന്നും തീ ആളിപ്പടർന്നതാണ് അപകടത്തിന് കാരണമായത്. ഭക്ഷണം കഴിക്കാൻ എത്തിയ   നിരവധി പേർ ഈ സമയം കെട്ടിടത്തിൽ ഉണ്ടായിരുന്നു.

തീ കാൻ്റീനിൻ്റെ  ചിമ്മിനിക്കുള്ളിലൂടെ  മുകൾഭാഗത്തേക്ക് അതിവേഗം പടർന്നതും ആശങ്ക പരത്തി. എന്നാൽ തീ ആളുന്നത് കണ്ട് തൊട്ട് സമീപത്തെ റെയിൽവേ പാഴ്സൽ ഓഫീസിലെ ജീവനക്കാരും, പോർട്ടർമാരും ചേർന്ന് പരിസരത്ത് പലയിടത്തായി സ്ഥാപിച്ചിരുന്ന ഫയർ എസ്റ്റിഗ്യൂഷറുകൾ ഉപയോഗിച്ച് തീ അണക്കുകയായിരുന്നു. സംഭവത്തെ തുടർന്ന് ഫയർഫോഴ്സും, പോലീസും അടക്കമുള്ളവർ ഉടൻതന്നെ സ്ഥലത്തെത്തി.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

42-ാമത് ഭാഗവത മഹാസത്രം: ശ്രീകൃഷ്ണ വിഗ്രഹ രഥഘോഷയാത്ര  പുറപ്പെട്ടു

ആലപ്പുഴ: ഗുരുവായൂർ ഭാഗവതസത്ര സമിതിയുടെ ആഭിമുഖ്യത്തിൽ ഏപ്രിൽ 3 മുതൽ 14 വരെ കലവൂർ മാരൻകുളങ്ങര ക്ഷേത്രത്തിൽ നടക്കുന്ന 42-ാമത് അഖില ഭാരത ഭാഗവത മഹാസത്രത്തോടനുബന്ധിച്ചുള്ള ശ്രീകൃഷ്ണ വിഗ്രഹ രഥഘോഷയാത്ര  41-ാമത് വേദിയായിരുന്ന...

സപ്ലൈകോയുടെ ക്രിസ്മസ്- പുതുവത്സര ഫെയറുകൾ  ഉത്സവകാലത്ത് ഫലപ്രദമായ വിപണി  സാധ്യമാക്കും : മന്ത്രി ജി ആർ അനിൽ

തിരുവനന്തപുരം: സർക്കാർ ഉത്സവകാലത്ത് ഫലപ്രദമായ വിപണി ഇടപെടൽ സാധ്യമാക്കുമെന്ന് ഭക്ഷ്യ പൊതുവിതരണ വകുപ്പ് മന്ത്രി ജി ആർ അനിൽ. ജനങ്ങൾക്ക് ആശ്വാസകരമായ രീതിയിൽ വിപണിയിൽ അവശ്യ സാധനങ്ങളുടെ വില നിയന്ത്രിക്കാൻ സപ്ലൈക്കോയുടെ ഉത്സവ...
- Advertisment -

Most Popular

- Advertisement -