ആറന്മുള : പാർത്ഥസാരഥി ക്ഷേത്രത്തിലെ പ്രസിദ്ധമായ വള്ളസദ്യകൾക്ക് ആരംഭം കുറിച്ച് പാചകപ്പുരയിലെ അടുപ്പിൽ അഗ്നിപകരുന്ന ചടങ്ങ് നാളെ (ശനി) രാവിലെ 8നും 8.40 നും മധ്യേ നടക്കും. ക്ഷേത്രശ്രീകോവിലിൽ നിന്നും കൊണ്ടുവരുന്ന ഭദ്രദീപം ഊട്ടുപുരയിൽ എത്തിച്ച് പള്ളിയോടസേവാസംഘം പ്രസിഡന്റ് കെ വി സാംബദേവൻ നിലവിളക്ക് കൊളുത്തും. തുടർന്ന് മുതിർന്ന പാചകക്കാരൻ അടുപ്പിലേക്ക് അഗ്നി പകരുന്നതോടെ വള്ളസദ്യയ്ക്കുള്ള വിഭവങ്ങൾ തയ്യാറാക്കി തുടങ്ങും.
തിരുവിതാംകൂർദേവസ്വം ബോർഡിന്റെയും ഭക്തജനങ്ങളുടെയും സഹായത്തോടെയാണ് പള്ളിയോടസേവാസംഘം
വള്ളസദ്യ ക്രമീകരിക്കുന്നത്. ഹൈക്കോടതിയുടെനിർദ്ദേശപ്രകാ
രൂപീകരിച്ചിട്ടുള്ള നിർവ്വഹണ
പള്ളിയോടസേവാസംഘം പ്രസിഡന്റ് കെ.വി. സാംബദേവൻ, സെക്രട്ടറി പ്രസാദ് ആനന്ദഭവൻ, ട്രഷറർ രമേഷ് മാലിമേൽ, വൈസ് പ്രസിഡന്റ് സുരേഷ്, ജോയിന്റ് സെക്രട്ടറി അജയ് ഗോപിനാഥ്, ദേവസ്വം അസി. കമ്മീഷണർആർ രേവതി അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ കെ .കെ ഈശ്വരൻ നമ്പൂതി, ക്ഷേത്ര ഉപദേശക സമിതിപ്രസിഡന്റ് സുധീർ, ഭക്തജനപ്രതിനിധികളായ ഡോ കെ.ജി. ശശിധരൻപിള്ള (കോഴഞ്ചേരി ), രവീന്ദ്രനായർ (മാലക്കര) തുടങ്ങിയവർ നേതൃത്വം നൽകും.
ക്ഷേത്രത്തിൽ പത്തുവള്ളസദ്യകളും, സമീപത്തുള്ള സദ്യാലയങ്ങളിലായി അഞ്ചുവള്ളസദ്യകളും നടത്തുന്നതി