Sunday, October 4, 2026
No menu items!

subscribe-youtube-channel

HomeNewsശബരിമല സ്വർണപ്പാളി...

ശബരിമല സ്വർണപ്പാളി അപഹരണക്കേസ്: തെളിവെടുപ്പുമായി  പ്രത്യേക അന്വേഷണ സംഘം

തിരുവനന്തപുരം: ശബരിമല സ്വർണപ്പാളി അപഹരണക്കേസിൽ  ഒന്നാം പ്രതി ഉണ്ണികൃഷ്ണന്‍ പോറ്റിയെ ചെന്നൈ, ബംഗളൂരു എന്നിവിടങ്ങളിലെ തെളിവെടുപ്പ് പൂര്‍ത്തിയാക്കി പ്രത്യേക അന്വേഷണ സംഘം  തിരുവനന്തപുരത്ത് എത്തിച്ചു. ക്രൈംബ്രാഞ്ചിന്റെ ഈഞ്ചക്കല്‍ ക്യാമ്പ് ഓഫീസിലാണ് ഉണ്ണികൃഷ്ണന്‍ പോറ്റിയെ എത്തിച്ചത്.

ഉണ്ണികൃഷ്ണന്‍ പോറ്റി ബംഗളൂരുവില്‍ നടത്തിയത് കോടികളുടെ ഇടപാടാണെന്നാണ് എസ്‌ഐടിയുടെ കണ്ടെത്തി. ഇന്നലെ ഉണ്ണികൃഷ്ണന്‍ പോറ്റിയുടെ കര്‍ണാടകയിലെ ശ്രീറാംപുര വീട്ടില്‍ നിന്ന് 176 ഗ്രാം സ്വര്‍ണം പിടിച്ചെടുത്തിരുന്നു. ഭൂമിയിടപാട് രേഖകളും പിടിച്ചെടുത്തതായാണ് വിവരം.

അന്വേഷണ സംഘം ഉണ്ണികൃഷ്ണന്‍ പോറ്റിയുടെ ബംഗളൂരു ശ്രീറാംപുരത്തെ ഫ്‌ലാറ്റില്‍ തെളിവെടുപ്പ് നടത്തിയിരുന്നു. ഉണ്ണികൃഷ്ണന്‍ പോറ്റിയുടെ പുളിമാത്തെ വീട്ടില്‍ നിന്നും സ്വര്‍ണ നാണയങ്ങളും രണ്ട് ലക്ഷം രൂപയും കണ്ടെത്തിയിട്ടുണ്ട്. ശബരിമലയില്‍ നിന്ന് കടത്തിയ സ്വര്‍ണം ഹൈക്കോടതിയില്‍ ഉടന്‍ ഹാജരാക്കുമെന്ന് അന്വേഷണ സംഘത്തിലെ ഉദ്യോഗസ്ഥര്‍ അറിയിച്ചു.

അറസ്റ്റിലായ ഉണ്ണികൃഷ്ണന്‍ പോറ്റിയുടെ കസ്റ്റഡി കാലാവധി അവസാനിക്കുന്നതിന് മുന്‍പ് പരമാവധി തെളിവുകള്‍ ശേഖരിക്കുകയാണ് ലക്ഷ്യമെന്നും ഉദ്യോഗസ്ഥര്‍ പറഞ്ഞു.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

ട്രെയിനുകളിലെ ജനറൽ കോച്ചുകളും ടോയ്‍ലറ്റുകളും വൃത്തിയാക്കുന്നതിനുള്ള വമ്പൻ പദ്ധതിയുമായി റെയിൽവേ

ന്യൂഡൽഹി: ട്രെയിനുകളിലെ ജനറൽ കോച്ചുകളും ടോയ്‍ലറ്റുകളും വൃത്തിയാക്കുന്നതിനുള്ള വമ്പൻ പദ്ധതിയുമായി റെയിൽവേ. റെയിൽവേയുടെ മുഖച്ഛായ മാറ്റുന്ന രണ്ട് നിർണ്ണായക പരിഷ്കാരങ്ങൾ റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ് പ്രഖ്യാപിച്ചു. ട്രെയിനുകളിലെ ശുചിത്വം ഉറപ്പാക്കുന്നതിനൊപ്പം ചരക്ക്...

പുലിക്കോട്ടിൽ ജോസഫ് മാർ ​ദീവന്നാസിയോസ് അഞ്ചാമന്റെ 117ാം ഓർമ്മപ്പെരുന്നാൾ കൊടിയേറി

കോട്ടയം: മലങ്കര സഭാതേജസ് പുലിക്കോട്ടിൽ ജോസഫ് മാർ ദീവന്നാസിയോസ് അഞ്ചാമൻ തിരുമേനിയുടെ 117ാം ഓർമ്മപ്പെരുന്നാളിന്  കൊടിയേറി. ജൂലൈ 11 വരെ നടക്കുന്ന പെരുന്നാൾ ശുശ്രൂഷയ്ക്ക് മലങ്കരസഭാധ്യക്ഷൻ പരിശുദ്ധ ബസേലിയോസ് മാർത്തോമ്മാ മാത്യൂസ് തൃതീയൻ...
- Advertisment -

Most Popular

- Advertisement -