തിരുവല്ല: ഉത്രമേൽ ദേവീ വിലാസം 2265 നമ്പർ എൻ.എസ്.എസ്. കരയോഗത്തിന്റെ നേതൃത്വത്തിൽ പതാക ദിനം ആചരിച്ചു. ക്ഷേത്രാങ്കണ്ണിൽ നടന്ന ചടങ്ങിൽ കരയോഗം പ്രസിഡന്റ് വികെ മുരളിധരൻ നായർ പതാക ഉയർത്തി പ്രതിജ്ഞാവാചകം ചൊല്ലിക്കൊടുത്തു. സെക്രട്ടറി മനോജ് കുമാർ, മഹിളാ സമാജം പ്രസിഡന്റ് അംബിക, സെക്രട്ടറി ബിന്ദു രാജേഷ് എന്നിവർ പങ്കെടുത്തു.
