ഡെറാഡൂൺ : ഉത്തരാഖണ്ഡിലെ മേഘവിസ്ഫോടനത്തെ തുടർന്നുണ്ടായ മിന്നൽ പ്രളയത്തിൽ 9 സൈനികർ അടക്കം 100ഓളം പേരെ കാണാതായി. ഉത്തരകാശിയിലെ ഹർഷിൽ സൈനിക ക്യാമ്പിലുണ്ടായിരുന്ന സൈനികരെയാണ് കാണാതായത് .ഇന്നലെ ഉച്ചയ്ക്കു രണ്ടോടെ ധരാലിക്കു മുകളിലുള്ള മലയിൽ നിന്ന് ഉണ്ടായ മിന്നൽ പ്രളയത്തിൽ ഹോട്ടലുകള്‍, അതിഥിമന്ദിരങ്ങള്‍, വീടുകള്‍ തുടങ്ങി 50 ലധികം കെട്ടിടങ്ങള്‍ പൂര്‍ണമായും തകര്‍ന്നു.
സമുദ്രനിരപ്പില്‍നിന്ന് 8,600 അടി ഉയരത്തില്‍ സ്ഥിതിചെയ്യുന്ന വിനോദ സഞ്ചാരകേന്ദ്രം കൂടിയായ ധരാലി ഗ്രാമത്തിന്റെ പകുതിയും ഇല്ലാതായി. റോഡുകളും വീടുകളും മണ്ണിലും ചെളിയിലും മൂടിയ നിലയിലാണ്.ചാര്‍ ധാം തീര്‍ഥാടനകേന്ദ്രങ്ങളിലൊന്നായ ഗംഗോത്രിയിലേക്കുള്ള പാത പൂര്‍ണമായും തകര്‍ന്നു. 4 മരണം ഔദ്യോഗികമായി സ്ഥിരീകരിച്ചു.കാണാതായവർക്കുള്ള തിരച്ചില്‍ പുരോഗമിക്കുകയാണ്.