Wednesday, November 5, 2025
No menu items!

subscribe-youtube-channel

HomeNewsChengannoorവെള്ളപ്പൊക്ക ദുരന്ത...

വെള്ളപ്പൊക്ക ദുരന്ത നിവാരണം:14 ന്  പാണ്ടനാട് മോക്ഡ്രിൽ

ചെങ്ങന്നൂർ: വെള്ളപ്പൊക്കമുണ്ടായാല്‍ സ്വീകരിക്കേണ്ട നടപടികൾ, രക്ഷാപ്രവര്‍ത്തനം എന്നിവയെക്കുറിച്ച് അവബോധം നല്‍കാനും നിലവിലെ രക്ഷാദൗത്യ സംവിധാനങ്ങള്‍ കാര്യക്ഷമമാണോ എന്ന് തിരിച്ചറിയുന്നതിനും പമ്പ നദീതട പദ്ധതിയുടെ  ഭാഗമായി മാർച്ച് 14 ന് ചെങ്ങന്നൂരിലെ പാണ്ടനാട് മോക്ക് ഡ്രിൽ  നടത്തും.

റീ-ബിൽഡ് കേരള പ്രോഗ്രാം ഫോർ റിസൾട്‌സ്  പദ്ധതിയുമായി ബന്ധപ്പെട്ട് സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റിയുടെയും കേരള ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ലോക്കൽ അഡ്മിനിസ്ട്രേഷൻ്റെയും(കില) ആഭിമുഖ്യത്തിലാണ്  സംഘടിപ്പിക്കുന്നത്.

വെള്ളപൊക്കം ഉണ്ടായാൽ കൃത്യമായ സന്ദേശം ജനങ്ങളിൽ എത്തിച്ച് ദുരന്തമുഖത്ത് നിന്ന് അവരെ സുരക്ഷിത സ്ഥാനത്തിലെത്തിക്കുക എന്നതാണ് മോക്ഡ്രില്ലിൻ്റെ ലക്ഷ്യം. ഇതിൻ്റെ തയ്യാറെടുപ്പിൻ്റെ ഭാഗമായുള്ള ടേബിൾ ടോപ്പ് എക്സർസൈസ് 13 ന് നടക്കും.

മോക്ഡ്രില്ലിൻ്റെ മുന്നൊരുക്കവുമായി ബന്ധപ്പെട്ട് കളക്ടറേറ്റ് കോൾഫറൻസ് ഹാളിൽ യോഗം ചേർന്നു.  ഡെപ്യൂട്ടി കളക്ടർ(ദുരന്ത നിവാരണം) സി പ്രേംജി അധ്യക്ഷനായി.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

ബിജാപൂരിൽ ഏറ്റുമുട്ടലിൽ മൂന്ന് മാവോയിസ്റ്റുകളെ വധിച്ച് സുരക്ഷാ സേന

റായ്പുര്‍: ഛത്തീസ്ഗഢിലെ ബിജാപൂരിൽ മാവോയിസ്റ്റുകളും സുരക്ഷാസേനയും തമ്മിലുള്ള ഏറ്റുമുട്ടലിൽ 3 മാവോയിസ്റ്റുകൾ കൊല്ലപ്പെട്ടു .ബീജാപുര്‍ ജില്ലയിലെ മദ്ദേഡ് പൊലീസ് സ്‌റ്റേഷന്‍ പരിധിയിലെ വനത്തില്‍ ഇന്ന് രാവിലെയാണ് ഏറ്റുമുട്ടൽ നടന്നത്.ജില്ലാ റിസർവ് ഗാർഡ് (ഡിആർജി),...

കെ. എസ്. ഇ ബി  പെൻഷനേഴ്സ് അസോസിയേഷൻ തിരുവല്ല ഡിവിഷന്റെ  വാർഷിക സമ്മേളനം

തിരുവല്ല : കെ. എസ്. ഇ ബി  പെൻഷനേഴ്സ് അസോസിയേഷൻ തിരുവല്ല ഡിവിഷന്റെ ആഭിമുഖ്യത്തിൽ 31-മത് വാർഷിക സമ്മേളനം തിരുവല്ല ബിലീവേഴ്‌സ് യൂത്ത് സെന്ററിൽ  നടന്നു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്‌ രാജി പി....
- Advertisment -

Most Popular

- Advertisement -