Sunday, April 12, 2026
No menu items!

subscribe-youtube-channel

HomeNewsവയനാട്ടിൽ ഭക്ഷ്യകിറ്റുകള്‍...

വയനാട്ടിൽ ഭക്ഷ്യകിറ്റുകള്‍ പിടികൂടി

വയനാട് :വയനാട് ബത്തേരിയിൽ രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ ഇന്നലെ രാത്രി പൊലീസ് നടത്തിയ പരിശോധനയിൽ 1500 ഓളം ഭക്ഷ്യകിറ്റുകൾ കസ്റ്റഡിയിൽ എടുത്തു. ഭക്ഷണസാധനങ്ങള്‍ക്ക് പുറമേ അടയ്ക്ക,വെറ്റില ഉള്‍പ്പെടെയുള്ളവയും കിറ്റിലുണ്ട്. വോട്ടര്‍മാരെ സ്വാധീനിക്കാനായി വിതരണം ചെയ്യാനാന്നെന്നാണ് സംശയം.

രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ ബത്തേരിയിലെ മൊത്ത വിതരണസ്ഥാപനത്തിന് മുന്നില്‍ വെച്ചാണ് ഭക്ഷ് കിറ്റുകൾ നിറച്ച വാഹനം ബത്തേരി പൊലിസ് കസ്റ്റഡിയിലെടുത്തത്.ഇവ കോളനികളിൽ വിതരണം ചെയ്യാനായി ബിജെപി തയാറാക്കിയതാണെന്ന് എൽഡിഎഫും യുഡിഎഫും ആരോപിച്ചു.എന്നാൽ സംഭവത്തിൽ പങ്കില്ലെന്ന് ബിജെപി ജില്ലാ പ്രസിഡന്റ് പ്രശാന്ത് മലവയൽ പറഞ്ഞു.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

ദുരന്തഭൂമിയില്‍ ഇന്നും തെരച്ചിൽ

വയനാട് : വയനാട് ഉരുൾപൊട്ടലിൽ കാണാതായവർക്കായി അഞ്ചാം ദിവസവും തെരച്ചിൽ.ആറു മേഖലകളായി തിരിച്ചാണ് തിരച്ചിൽ.മുണ്ടക്കൈയും പുഞ്ചിരിമട്ടവും കേന്ദ്രീകരിച്ചാകും ഇന്ന് തെരച്ചിൽ.എൻഡിആർഎഫ്, സംസ്ഥാന ഏജൻസികൾ, സന്നദ്ധ സംഘടനകൾ, നാട്ടുകാർ എന്നിവർ സംയുക്തമായാണ് തിരച്ചിൽ നടത്തുന്നത്.ചാലിയാറിൽ...

ട്രംപിന് തിരിച്ചടി : ജന്മാവകാശ പൗരത്വം നിർ‌ത്തലാക്കുന്ന ഉത്തരവിന് സ്റ്റേ

ന്യൂയോർക്ക് : ജന്മാവകാശ പൗരത്വം നിർ‌ത്തലാക്കുന്ന അമേരിക്കൻ പ്രസിഡന്റ് ട്രംപിന്റെ ഉത്തരവിന് സ്റ്റേ. ഉത്തരവ് നടപ്പിലാക്കാനുള്ള നീക്കം സിയാറ്റിലിലെ ഫെഡറൽ ജഡ്ജ് താൽക്കാലികമായി തടഞ്ഞു. ട്രംപിന്റെ ഉത്തരവ് ന​ഗ്നമായ ഭരണഘടനാ ലംഘനമാണെന്ന് അഭിപ്രായപ്പെട്ട...
- Advertisment -

Most Popular

- Advertisement -