തിരുവനന്തപുരം : സംസ്ഥാനത്തെ അധ്യാപകര്‍ക്ക് പാമ്പ് പിടിക്കാന്‍ പരിശീലനം നല്‍കാനൊരുങ്ങി വനം വകുപ്പ്. അത്യാവശ്യ ഘട്ടങ്ങളില്‍ ശാസ്ത്രിയമായി പാമ്പ് പിടിക്കുന്നത് എങ്ങനെ എന്നാണ് പരിശീലിപ്പിക്കുക. ഇത് സംബന്ധിച്ച സര്‍ക്കുലര്‍ വനംവകുപ്പ് പുറത്തിറക്കി. ഓഗസ്റ്റ് 11ന് പാലക്കാടാണ് പരിശീലനം നിശ്ചയിച്ചിട്ടുള്ളത്. ഒരു ദിവസമാണ് പരിശീലന പരിപാടി ഉണ്ടായിരിക്കുക. പാലക്കാടുള്ളവര്‍ക്ക് അപേക്ഷിക്കാം.
എന്നാൽ പാമ്പുകടിയേറ്റുള്ള മരണം പൂര്‍ണമായും ഇല്ലാതാക്കാനും ജനവാസ മേഖലയിലെക്കിറങ്ങുന്ന പാമ്പുകളെ സുരക്ഷിതമായി വനമേഖലയില്‍ എത്തിക്കുന്നതിനുമായി സര്‍ക്കാര്‍ 2020ല്‍ ആരംഭിച്ച സര്‍പ്പ ആപ്പ് മരണം കുറയ്ക്കാന്‍ സഹായകമാവുന്നുണ്ടെന്നാണ് റിപോര്‍ട്ടുകള്‍.
പാമ്പുകളെ തരം തിരിച്ചറിയാന്‍ സഹായിക്കുന്ന വിവരങ്ങള്‍, ആന്റിവെനം ലഭ്യമായ ആശുപത്രികള്‍ അടിയന്തര സാഹചര്യങ്ങളില്‍ ബന്ധപ്പെടേണ്ടവരുടെ ഫോണ്‍ നമ്പറുകള്‍ തുടങ്ങിയ വിവരങ്ങള്‍ സര്‍പ്പ ആപ്പിൽ ലഭ്യമാണ്