Thursday, April 2, 2026
No menu items!

subscribe-youtube-channel

HomeNewsKannurബാലതാരമായിരുന്ന ഹരി...

ബാലതാരമായിരുന്ന ഹരി മുരളിയെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി

കണ്ണൂർ : രസികൻ ഉൾപ്പെടെയുള്ള സിനിമകളിൽ ബാലനടനായി അഭിനയിച്ച ഹരി മുരളി അന്തരിച്ചു. 27 വയസ്സായിരുന്നു.പയ്യന്നൂർ അന്നൂരിലെ വീട്ടിലാണ് തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. കൊച്ചിയിൽ  വിഎഫ്എക്സ് ആർട്ടിസ്റ്റായി ജോലി ചെയ്യുകയായിരുന്നു. നാടക- സിനിമ നടൻ കെ. യു മുരളിയുടെയും പ്രസന്നയുടെയും മകനാണ്.

രസിക, അണ്ണൻ തമ്പി , മാടമ്പി, ഡോൺ, പട്ടണത്തിൽ ഭൂതം തുടങ്ങി പത്തോളം സിനിമകളിൽ ഹരി മുരളി ബാലതാരമായി അഭിനയിച്ചിട്ടുണ്ട്.സീരിയലുകളിലും അഭിനയിച്ചിരുന്നു.സഹോദരൻ ശ്രീമുരളി. മൃതദേഹം പയ്യന്നൂരിലെ സ്വകാര്യ ആശുപത്രിയിലേക്കു മാറ്റി.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

ഇന്ന് പെസഹാ വ്യാഴം:അന്ത്യ അത്താഴത്തിന്റെ ഓര്‍മ്മയിൽ ക്രൈസ്‌തവര്‍

തിരുവല്ല : ഇന്ന് പെസഹാ വ്യാഴം. കുരിശുമരണത്തിന് മുൻപ് യേശു തന്‍റെ 12 ശിഷ്യന്മാരുടെ കാലുകൾ കഴുകിയതിന്‍റെയും അവർക്കൊപ്പം അന്ത്യ അത്താഴം കഴിച്ചതിന്‍റെയും ഓർമ പുതുക്കുന്ന ദിവസം .ഈസ്റ്റർ ഞായറാഴ്ചയ്ക്ക് മുമ്പുള്ള വ്യാഴാഴ്ചയാണ്...

അങ്കണവാടി കെട്ടിടത്തിന്റെ രണ്ടാം നിലയിൽ നിന്ന് വീണ് കുട്ടിക്കു പരുക്ക്

ഇടുക്കി : ഇടുക്കി കല്ലാറിൽ അങ്കണവാടി കെട്ടിടത്തിന്റെ രണ്ടാം നിലയിൽ നിന്ന് കാലുതെന്നി വീണ് നാലുവയസുകാരിക്ക് ​ഗുരുതര പരിക്ക്.കുട്ടിയെ രക്ഷിക്കാൻ ചാടിയ അങ്കണവാടി അധ്യാപികയുടെ കാലൊടിഞ്ഞു.ഇന്നലെ ഉച്ചകഴിഞ്ഞാണ് സംഭവം.ആൻ്റോ- അനീഷ ദമ്പതികളുടെ മകൾ...
- Advertisment -

Most Popular

- Advertisement -