വയനാട് : വയനാട് മുന്‍ ഡിസിസി ട്രഷറര്‍ എന്‍.എം. വിജയന്റെ മരുമകള്‍ പത്മജ ആത്മഹത്യയ്ക്ക് ശ്രമിച്ചു. കൈ ഞരമ്പ് മുറിച്ച് പത്മജ ആത്മഹത്യക്ക് ശ്രമിച്ച അവരെ ബത്തേരിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പത്മജയുടെ മുറിവ് ഗുരുതരമല്ലെന്നു പൊലീസ് പറഞ്ഞു.എന്‍എം വിജയന്‍ ആത്മഹത്യ ചെയ്തതിനെ തുടര്‍ന്ന് കോണ്‍ഗ്രസ് നല്‍കിയ വാഗ്ദാനങ്ങൾ പാലിച്ചില്ലെന്നും കോൺഗ്രസ് നേതൃത്വം വീണ്ടും വഞ്ചിക്കുകയായിരുന്നുവെന്നും പത്മജ ഇന്നലെ ആരോപിച്ചിരുന്നു .