ആലപ്പുഴ: തകഴി ഗ്രാമപഞ്ചായത്ത് ജനകീയാരോഗ്യകേന്ദ്രം (പടഹാരം) പുതിയ കെട്ടിടത്തിന്റെ ശിലാസ്ഥാപനം ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ് ഓൺലൈനായി നിർവഹിച്ചു. 35 ലക്ഷം രൂപ ചെലവിലാണ് പുതിയ കെട്ടിടം നിർമ്മിക്കുന്നത്.
തകഴി പ്രാഥമികാരോഗ്യ കേന്ദ്രത്തിൽ നടന്ന ചടങ്ങിൽ തോമസ് കെ തോമസ് എംഎൽഎ അധ്യക്ഷനായി. തകഴി ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് എസ് അജയകുമാർ, വൈസ് പ്രസിഡൻ്റ് അംബിക ഷിബു, ബ്ലോക്ക് പഞ്ചായത്ത് സ്ഥിരംസമിതി അധ്യക്ഷൻ മദൻ ലാൽ തുടങ്ങിയവർ പ്രസംഗിച്ചു.






