പന്തളം : പന്തളത്ത് വീടിന് മുകളിലേക്ക് ലോറി മറിഞ്ഞ് നാലുപേർക്ക് പരിക്ക്. ആരുടെയും പരിക്ക് ഗുരുതരമല്ല. പന്തളം,കുരമ്പാല പത്തിയിൽ പടിയിൽ ഇന്ന്
പുലർച്ചെയായിരുന്നു അപകടം. വീട് പൂർണമായും തകർന്നു.
വീട്ടിൽ ഉറക്കത്തിലായിരുന്ന പന്തളം, കുരമ്പാല, ആശാൻ തുണ്ടിൽ പടിഞ്ഞാറ്റിൽ രാജേഷ്, ഭാര്യ ദീപ, മക്കളായ മീനാക്ഷി, മീര എന്നിവർക്കാണ് പരിക്കേറ്റത്. ഇവരെ അടൂരിലെ താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ലോഡ് കയറ്റി വന്ന ലോറിയായതിനാൽ വീട് പൂർണമായി തകർന്ന നിലയിലാണ്. കൊട്ടാരക്കര ഭാഗത്തേക്ക് കാലിത്തീറ്റയുമായി പോയ ലോറി ആണ് മറിഞ്ഞത്. പോലീസ് സ്ഥലത്ത് എത്തി. ഡ്രൈവർ ഉറങ്ങിയപ്പോയതാവും അപകട കാരണമെന്ന് പ്രാഥമിക നിഗമനം.