ചങ്ങനാശ്ശേരി: ഇന്ത്യയിലെ ഐസിഎസ്ഇ, ഐ എസ് സി സ്കൂളുകളുടെ അഫിലിയേറ്റിങ് പ്രസ്ഥാനമായ Assn of School certification പ്രസിഡൻറായി തിരഞ്ഞെടുത്ത ഫാ ജയിംസ് മുല്ലശ്ശേരിയെ ചങ്ങനാശേരി സുഹൃദ് വേദിയുടെ ആഭിമുഖ്യത്തിൽ ആദരിച്ചു.
എസ് ബി കോളേജ് പടിയറ ഹാളിൽ നടന്ന സമ്മേളനം മന്ത്രി വി എൻ വാസവൻ ഉദ്ഘാടനം ചെയ്തു. ഡോ റൂബിൾ രാജ് അധ്യക്ഷനായി. ബിഷപ്പ് മാർ തോമസ് തറയിൽ മുഖ്യ പ്രഭാഷണം നടത്തി. എൻ എസ് എസ് താലൂക്ക് യൂണിയൻ പ്രസിഡൻറ് ഹരികുമാർ കോയിക്കൽ, എസ് എൻ ഡി പി താലുക്ക് യൂണിയൻ പ്രസിഡൻ്റ് ഗിരീഷ് കോനാട്ട്, എസ് ബി കോളേജ് പ്രിൻസിപ്പാൾ റെജി പ്ലാന്തോട്ടം തുടങ്ങിയവർ സംസാരിച്ചു