തിരുവല്ല : 1650 നമ്പർ തടിയൂർ എൻഎസ്എസ് കരയോഗത്തിന്റെയും തിരുവല്ല കല്ലട കണ്ണാശുപത്രിയുടെയും ചെറുകോൽപ്പുഴ മെഡി ഹെൽത്ത് ലബോറട്ടറിയുടെയും സംയുക്ത ആഭിമുഖ്യത്തിൽ സൗജന്യ മെഡിക്കൽ ക്യാമ്പും തിമിര രോഗനിർണയവും പ്രമേഹം കൊളസ്ട്രോൾ രക്ത സമ്മർദ്ദം നിർണയം എന്നിവയുടെ ക്യാമ്പ് സംഘടിപ്പിച്ചു.
എൻഎസ്എസ് കരയോഗം പ്രസിഡൻറ് സുരേഷ് കുഴിവേലിയുടെ അധ്യക്ഷതയിൽ കൂടിയ യോഗം അയിരൂർ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് അമ്പിളി പ്രഭാകരൻ നായർ ഉദ്ഘാടനം ചെയ്തു.
ഗ്രാമപഞ്ചായത്ത് അംഗം പ്രീത ബി നായർ വനിതാ സമാജം പ്രസിഡൻറ് പി കനകവലിയമ്മ കരയോഗ ഭാരവാഹികളായ ആർ ആനന്ദക്കുട്ടൻ രമേശ് ബാബു രാജ് കുമാർ ശിവൻകുട്ടി നായർ ഉപേന്ദ്രനാഥൻ നായർ പ്രദീപ് യഥുകുലം രമേശ് ദ്വാരക പ്രവീൺകുമാർ എന്നിവർ ചടങ്ങിന് നേതൃത്വം നൽകി. പരിപാടിയുടെ ഭാഗമായി ലഹരി ബോധവൽക്കരണ ക്ലാസും സംഘടിപ്പിച്ചു.