ചങ്ങനാശ്ശേരി : പായിപ്പാട് ബിഎഡ് കോളേജിൻ്റെയും തിരുവല്ല മെഡിക്കൽ മിഷൻ ഹോസ്പിലിൻ്റെയും നേതൃത്വത്തിൽ പായിപ്പാട് ബിഎഡ് കോളേജിൽ സൗജന്യ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു. പായിപ്പാട് ഗ്രാമപഞ്ചായത്തംഗം ജോസഫ് തോമസ് ഉദ്ഘാടനം ചെയ്തു. പ്രിൻസിപ്പാൾ ഡോ. രാജീവ് പുലിയൂരിൻ്റെ അദ്ധ്യക്ഷത വഹിച്ചു.
യോഗത്തിൽ മെഡിക്കൽ മിഷൻ ഹോസ്പിറ്റൽ സൂപ്രണ്ട് സാം ഏബ്രഹാം, റോയൽ റസിഡൻസ് അസോസിയേഷൻ സെക്രട്ടറി ഹരിലാൽ എന്നിവർ പ്രസംഗിച്ചു. ജനറൽ മെഡിസിൻ വിഭാഗം ഡോ ഗാബി തോമസ്, ഫാമിലി മെഡിസിൻ വിഭാഗം ഡോ സാം എബ്രഹാം, ഒഫ്താൽമോളജി വിഭാഗം ഡോ വർക്കി, ഡെർമറ്റോളജി വിഭാഗം ഡോ ഇന്ദു കൃഷ്ണൻ ഡോക്ടർമാരുടെ സേവനം ലഭിച്ചു.






