Monday, March 23, 2026
No menu items!

subscribe-youtube-channel

HomeNewsതിരിച്ചടവുകൾ മുടങ്ങിയതിൽ...

തിരിച്ചടവുകൾ മുടങ്ങിയതിൽ മനം നൊന്ത് വീട്ടമ്മ തീ കൊളുത്തി ആത്മഹത്യയ്ക്ക് ശ്രമിച്ചു.

കോഴഞ്ചേരി : വായ്പ തിരിച്ചടവുകൾ മുടങ്ങിയതിൽ മനം നൊന്ത് വീട്ടമ്മ തീ കൊളുത്തി ആത്മഹത്യയ്ക്ക് ശ്രമിച്ചു. തെക്കേമല പന്നിവേലിച്ചിറ ഫിഷറീസിന് സമീപം മത്തയ്ക്കുമലയിൽ സെബാസ്റ്റ്യന്റെ ഭാര്യ സിന്ധു (46) ആണ് മണ്ണണ്ണ ഒഴിച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ചത്. വ്യാഴം ഉച്ചയ്ക്ക് 1 മണിയോടെ ആയിരുന്നു സംഭവം.

60 ശതമാനത്തിലധികം പൊളളല്ലേറ്റ വീട്ടമ്മയെ കോഴഞ്ചേരി ജില്ലാ ആശുപതിയിൽ പ്രവേശിപ്പിച്ചു. അയൽവാസികളാണ് ഇവരെ ആശുപത്രിയിൽ എത്തിച്ചത്. സംഭവം നടക്കുമ്പോൾ സിന്ധു മാത്രമാണ് വീട്ടിൽ ഉണ്ടായിരുന്നത്. ഭർത്താവ് സെബാസ്റ്റ്യൻ കഴിഞ്ഞ 1 മാസമായി എറണാകുളത്ത് സെക്യൂരിറ്റി ജീവനക്കാരനായി ജോലി ചെയ്യുകയാണ്. സംഭവ സമയത്ത് ഏക മകൾ അയൽപക്കത്തെ വീട്ടിലുമായിരുന്നു.
മൈക്രോ ഫിനാൻസ് ഉൾപ്പെടെ ഒട്ടേറെ വായ്പകൾ എടുത്തിട്ടുള്ള സിന്ധു പണം തിരികെ അടയ്ക്കാൻ കഴിയാത്തതിലുള്ള മനോ വിഷമത്തിലായിരുന്നു വെന്ന് സമീപവാസികൾ പറഞ്ഞു. ആറന്മുള പൊലീസ് സ്ഥലത്ത് എത്തി

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

സ്ഥാനാർഥികളുടെ പശ്ചാലത്തമറിയാം : കെ.വൈ.സി. ആപ്പിലൂടെ

കോട്ടയം: തെരഞ്ഞെടുപ്പു കമ്മിഷൻ പുറത്തിറക്കിയ മൊബൈൽ ആപ്പിലൂടെ സ്ഥാനാർഥികളുടെ ക്രിമിനൽ പശ്ചാലത്തമടക്കമുളള വിശദാംശങ്ങൾ അറിയാം.നോ യുവർ കാൻഡിഡേറ്റ്- കെ.വൈ.സി. എന്ന പേരിൽ പുറത്തിറക്കിയ ആപ്പിലൂടെയാണ് സൗകര്യമൊരുക്കിയിട്ടുള്ളത്.സ്ഥാനാർഥികൾക്കെതിരേ ഏതെങ്കിലും ക്രിമിനൽ കേസ് ഫയൽ ചെയ്തിട്ടുണ്ടെങ്കിൽ...

സെൻറ് ചവറ ട്രോഫി- ഇടിമണ്ണിക്കൽ – യവനിക സീസൺ 3 അഖില കേരള പ്രൊഫഷണൽ നാടകോത്സവം

ചങ്ങനാശ്ശേരി : ധാർമിക മൂല്യങ്ങളും നടന ചാരുതയും സമന്വയിക്കുന്ന സെൻറ് ചവറ ട്രോഫി- ഇടിമണ്ണിക്കൽ - യവനിക സീസൺ 3 അഖില കേരള പ്രൊഫഷണൽ നാടകോത്സവം പ്രേക്ഷക സ്വീകാര്യതയോടെ മുന്നോട്ട്. അഞ്ചാം ദിനമായ...
- Advertisment -

Most Popular

- Advertisement -