ആറൻമുള : ആറൻമുള കിടങ്ങന്നൂർ എസ്.വി.ജി.വി.ഹയർസെക്കൻഡറി സ്ക്കൂൾ കേരള സ്റ്റേറ്റ് ഭാരത് സ്കൗട്ട്സ് ആന്റ് ഗൈഡ്സ് യുണിറ്റിന്റെ നേത്യത്വത്തിൽ ഗാന്ധി ജയന്തിയോടനുബന്ധിച്ച് ഗാന്ധിജിയെ അറിയുക എന്ന പരിപാടിയുമായി ബന്ധപ്പെട്ട് ഗാന്ധി സ്മൃതി സംഘടിപ്പിച്ചു.1937 ജനുവരി 20 ന് ആറൻമുളയിലെ വലിയ ജനക്കൂട്ടത്തിന്റെ സ്വീകരണം ഏറ്റുവാങ്ങിയതിന്റെ ഓർമ്മ പുതുക്കലയായിരുന്നു ഗാന്ധി സ്മൃതി.
ഇതിനോട് അനുബന്ധിച്ച് ആറൻമുളയിലേക്ക് റാലിയും പ്രച്ഛന്ന വേഷവും ഫ്ലാഷ് മോബും നടത്തി .ആറൻമുള ഗ്രാമപഞ്ചായത്ത് അംഗവും വിദ്യാഭ്യസ സ്റ്റാൻന്റിങ്ങ് കമ്മറ്റി ചെയർപേഴ്സണുമായ ദീപ എസ് നായർ ഗാന്ധി സ്മൃതി ഉദ്ഘാടനം ചെയ്ത് സംസാരിച്ചു. ഹയർസെക്കൻഡറി പ്രിൻസിപ്പൽ ശ്രീജ .വി, സ്ക്കൂൾ പി.റ്റി.എ പ്രസിഡന്റ് കെ.ജി സുരേഷ്കുമാർ , വൈസ് പ്രസിഡന്റ് മനേഷ് നായർ. റോവർ ലീഡർ പ്രീത കെ.ജി. റെയ്ഞ്ചർ ലീഡർ ജാസ്മി .ജീ എൻ എസ് എസ് പോഗ്രാം ഓഫിസർ ശ്രീമതി സജിത വി.നായർ, മുൻ പി.റ്റി എ പ്രസിഡന്റ് പ്രദിപ് കുമാർ , പട്രോൾ ലീഡേഴ്സ് അഭിനവ് ആർ നായർ , വിദ്യ എസ് നായർ എന്നിവർ സംസാരിച്ചു






