ആലപ്പുഴ : ആലപ്പുഴ അർത്തുങ്കലിൽ ബാറിലേക്ക് അതിക്രമിച്ചു കടന്ന ഗുണ്ടാസംഘം ബാർ അടിച്ചുതകർത്തു. ആക്രമണത്തിൽ ജീവനക്കാർക്ക് പരിക്കേറ്റു. ഞായറാഴ്ച വൈകീട്ട് എട്ടുമണിയോടെ ചള്ളിയിലെ ബാറിലാണ് സംഭവം. മുഖമൂടി ധരിച്ചെത്തിയവരാണ് അക്രമം നടത്തിയത്. മാരകായുധങ്ങളുമായി എത്തി ഭീകരാന്തരീക്ഷം സൃഷ്ടിച്ച് ചില്ലുകളും മദ്യക്കുപ്പികളും അടിച്ചു തകർത്ത സംഘം വിലകൂടിയ മദ്യവും എടുത്തു കൊണ്ടു പോയി. അക്രമത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. സംഭവത്തിൽ ഒരാളെ പൊലീസ് കസ്റ്റഡിയിലെടുത്തു.