തിരുവനന്തപുരം : തിരുവനന്തപുരത്ത് വെട്ടേറ്റ ഗുണ്ടാ നേതാവ് മരിച്ചു.വട്ടപ്പാറ കുറ്റ്യാണി സ്വദേശി വെട്ടുകത്തി ജോയിയാണ് മരിച്ചത്. ഇന്നലെ രാത്രി എട്ടരയോടെ പൗഡിക്കോണം സൊസൈറ്റി ജംക്‌ഷനിൽ ആയിരുന്നു സംഭവം. കാറിലെത്തിയ മൂന്നംഗ സംഘമാണ് വെട്ടുകത്തിയും വടിവാളും ഉപയോഗിച്ച് ജോയിയെ വെട്ടിയത്.
വെട്ടേറ്റ് മൂന്നു മണിക്കൂറോളം റോഡിൽ രക്തത്തിൽ കുളിച്ചു കിടന്ന ജോയിയെ പൊലീസ് ജീപ്പിലാണ് ആശുപത്രിയിൽ എത്തിച്ചത്.പുലർച്ചെ മരണം സ്ഥിരീകരിച്ചു. കാപ്പ കേസിൽ ജയിൽവാസം കഴിഞ്ഞ് രണ്ടുദിവസം മുൻപാണ് ജോയി പുറത്തിറങ്ങിയത്. കൊലപാതകത്തിനു പിന്നിൽ ഗുണ്ടാ കുടിപ്പകയാണെന്നാണ് പൊലീസ് നിഗമനം.