ബെംഗളൂരു : ഹംപിയിലെ കൂട്ടബലാത്സംഗത്തിന് മുന്‍പ് അക്രമികൾ മർദ്ദിച്ച് തടാകത്തിൽ തള്ളിയ ഒഡിഷ സ്വദേശി ബിബിഷിന്റെ മൃതദേഹം കണ്ടെത്തി. പ്രശസ്ത വിനോദ സഞ്ചാരകേന്ദ്രമായ ഹംപിയിലെ കൊപ്പലിലെ കനാൽ കരയിൽ ഇന്നലെ രാത്രിയാണ് സംഭവം നടന്നത്.27 കാരിയായ ഇസ്രായേലി യുവതിയും 29 കാരിയായ ഹോംസ്റ്റേ ഉടമയുമാണ് കൂട്ടബലാത്സംഗത്തിന് ഇരയായത്.
കനാലിന് അടുത്ത് നക്ഷത്ര നിരീക്ഷണത്തിനായി നിന്ന ഇവരെ ബൈക്കിലെത്തിയ മൂന്നു പേരാണ് ആക്രമിച്ചത്. ഇവർക്കൊപ്പമുണ്ടായിരുന്ന മൂന്നു പുരുഷന്മാരെ അടിച്ചുവീഴ്ത്തി കനാലിലിട്ടശേഷമാണ് ഇസ്രയേല്‍ വിനോദ സഞ്ചാരിയേയും ഹോം സ്‌റ്റേ ഉടമസ്ഥയേയും ബലാത്സംഗത്തിന് ഇരയാക്കിയത്. കനാലിൽ വീണ യുഎസ് പൗരനായ ഡാനിയലും മഹാരാഷ്‌ട്ര സ്വദേശിയായ പങ്കജും നീന്തി രക്ഷപ്പെട്ടെങ്കിലും ബിബിഷ് മുങ്ങിപ്പോകുകയായിരുന്നു.
അതിക്രമത്തിന് ഇരയായ യുവതികൾ സർക്കാർ ആശുപത്രിയിൽ ചികിത്സയിലാണ്. പ്രതികളെ പിടികൂടാൻ പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിച്ചിട്ടുണ്ടെന്നു പൊലീസ് അറിയിച്ചു.