പത്തനംതിട്ട : അടൂരിൽ കാട് തെളിക്കുന്നതിനിടെ തൊഴിലുറപ്പ് തൊഴിലാളികൾക്ക് ടിന്നിൽ അടച്ച നിലയിൽ കഞ്ചാവ് ലഭിച്ചു. ഉപയോഗശൂന്യമായ കെട്ടിടത്തിന് പിന്നിലെ കുറ്റിക്കാട്ടിൽ നിന്നാണ് ടിൻ ലഭിച്ചത്. 450 ഗ്രാം കഞ്ചാവും ഇത് വിൽക്കുന്നതിനായുള്ള ചെറിയ കവറുകളും ടിന്നിൽ ഉണ്ടായിരുന്നു.
വിവരമറിഞ്ഞ് എക്സൈസ് ഉദ്യോഗസ്ഥർ ടിൻ വാങ്ങിയ ശേഷം പരിശോധന നടത്തി. ഈ ഭാഗങ്ങളിൽ കൂടുതൽ പരിശോധന നടത്തുമെന്ന് എക്സൈസ് അധികൃതർ അറിയിച്ചു
തിരുവല്ല : അമ്പലപ്പുഴ - തിരുവല്ലാ സംസ്ഥാന പാതയിൽ ബൈക്ക് ടിപ്പറിൽ ഇടിച്ച് യുവാവിന് ദാരുണാന്ത്യം. കുറ്റൂർ തലയാർ തുണ്ടത്തിൽ വീട്ടിൽ രഘുത്തമ കുറുപ്പിന്റെ (ബാബു ) മകൻ ശരത് ചന്ദ്ര കുറുപ്പ്...