കാട്മണ്ടു : സമൂഹമാധ്യമങ്ങള്‍ നിരോധിച്ചതിനെതിരെ ആരംഭിച്ച ജെൻ സി പ്രക്ഷോഭത്തിൽ മുൻ പ്രധാനമന്ത്രി ജലനാഥിന്റെ ഭാര്യ രാജ്യലക്ഷ്മി ചിത്രകാർ തീപിടിച്ച വീട്ടിൽ കുടുങ്ങി വെന്തുമരിച്ചു.രക്തം ഒലിക്കുന്ന മുഖവുമായി നിൽക്കുന്ന മുൻ പ്രധാനമന്ത്രിഷെർ ബഹാദുർ ദുബെയുടെ ചിത്രം പുറത്തു വന്നു .രാജ്യത്തിൻറെ സുരക്ഷാ ചുമതല സൈന്യം ഏറ്റെടുത്തിരിക്കുകയാണ്.
പ്രക്ഷോഭക്കാരികൾ പാർലമെൻ്റിനും സുപ്രീംകോടതിക്കും പ്രസിഡന്റിന്റെ ഓഫിസിനും പ്രധാനമന്ത്രിയുടെയും മന്ത്രിമാരുടെയും നിരവധി നേതാക്കളുടെയും വസതികൾക്കും തീയിട്ടു .കഠ്മണ്ഡു വിമാനത്താവളം താൽക്കാലികമായി അടച്ചിരിക്കുകയാണ്. കലാപത്തെ തുടർന്ന് പ്രധാനമന്ത്രി കെ.പി. ശർമ ഒലി രാജി പ്രഖ്യാപിച്ചിരുന്നു.സാമൂഹ മാധ്യമ നിരോധനത്തിന് എതിരെ ആരംഭിച്ച ജെൻ സി പ്രക്ഷോഭത്തിൽ 19പേർ കൊല്ലപ്പെടുകയും 400 ഓളം പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു.
നേപ്പാളിൽ കുടുങ്ങിയ ഇന്ത്യൻ പൗരൻമാരെ തിരിച്ചെത്തിക്കാനുള്ള നടപടികൾ ആരംഭിച്ചതായി വിദേശകാര്യ മന്ത്രാലയം അറിയിച്ചു.പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നേതൃത്വത്തിൽ നടന്ന സുരക്ഷ സമിതി യോഗം സ്ഥിതിഗതികൾ വിലയിരുത്തി.






