Wednesday, November 5, 2025
No menu items!

subscribe-youtube-channel

HomeNewsKollam‘ഗുഡ്‌മോണിംഗ് കൊല്ലം’...

‘ഗുഡ്‌മോണിംഗ് കൊല്ലം’ : 10 രൂപയ്ക്ക് പ്രാതലൊരുക്കി കൊല്ലം കോര്‍പറേഷൻ

കൊല്ലം : കൊല്ലം നഗരത്തിന് 10 രൂപയ്ക്ക് പ്രാതലൊരുക്കി ‘ഗുഡ്‌മോണിംഗ് കൊല്ലം’. കൊല്ലം കോര്‍പറേഷനാണ് വികസനഫണ്ടില്‍നിന്ന് 10 ലക്ഷം രൂപ ചെലവഴിച്ച് പദ്ധതി നടപ്പിലാക്കുന്നത്. ഗുണഭോക്താക്കളില്‍ നിന്നും ഈടാക്കുന്ന 10 രൂപയോടൊപ്പം കോര്‍പ്പറേഷന്‍ 30 രൂപ വീതം വകയിരുത്തിയാണ് ആഹാരം ഉറപ്പാക്കുന്നത്.

ചിന്നക്കടയിലെ ബസ്‌ബേയില്‍ രാവിലെ ഏഴ് മുതല്‍ 9.30 വരെയാണ് ഭക്ഷണ വിതരണം. ഇഡ്ഡ്‌ലി, അപ്പം, ഇടിയപ്പം, ചപ്പാത്തി എന്നിവയാണ് മെനുവിലുള്ളത്. കടലക്കറി, കിഴങ്ങ് കറി, സാമ്പാര്‍ എന്നിവയാണ് കറികള്‍. ഭക്ഷണം പാഴ്‌സലായി ലഭിക്കില്ല. 300 പേര്‍ക്കുള്ള ഭക്ഷണമാണ് പ്രതിദിനം വിതരണം ചെയ്യുന്നത്. കുടിക്കാനുള്ള വെള്ളവും നല്‍കും. ചായക്ക് 10 രൂപ അധികം നല്‍കണം. നാലില്‍ കൂടുതല്‍ എണ്ണം പലഹാരം വേണമെങ്കിലും 10 രൂപ കൂടിയാകും. ഓരോ ദിവസവും ഓരോ വിഭവം. ആശ്രാമത്തെ സ്‌നേഹിത കുടുംബശ്രീ പ്രവര്‍ത്തക രജിതയ്ക്കാണ് കരാര്‍ നല്‍കിയിട്ടുള്ളത്. സംസ്ഥാനത്ത് ആദ്യമായാണ് 10 രൂപയ്ക്ക് പ്രഭാത ഭക്ഷണം നല്‍കുന്ന പദ്ധതി.

ഗുണഭോക്താക്കളില്‍ നിന്ന് ഈടാക്കുന്ന 10 രൂപ കുടുംബശ്രീ പ്രവര്‍ത്തകര്‍ക്കുള്ളതാണ്. ആഹാരം വിതരണം ചെയ്യുന്നതിനുള്ള സൗകര്യാര്‍ഥം പ്രത്യേക കൗണ്ടര്‍ പ്രവര്‍ത്തിക്കുന്നു. ശക്തികുളങ്ങര, അഞ്ചാലുംമൂട് എന്നിവിടങ്ങളില്‍ കൂടി കൗണ്ടറുകള്‍ തുടങ്ങുന്നത് പരിഗണനയിലാണെന്ന് മേയര്‍ ഹണി പറഞ്ഞു.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

തിരുവനന്തപുരത്ത് മകന്റെ മര്‍ദനമേറ്റ് അച്ഛന്‍ മരിച്ചു

തിരുവനന്തപുരം : കുടുംബവഴക്കിനെത്തുടർന്ന് മകന്റെ മര്‍ദനമേറ്റ ഹൃദ്രോഗിയായ അച്ഛന്‍ മരിച്ചു. വഞ്ചിക്കുഴി മാര്‍ത്തോമാ പള്ളിക്ക് സമീപം താമസിക്കുന്ന രവീന്ദ്രനാണ് (65) കൊല്ലപ്പെട്ടത്. മകൻ നിഷാദി (38) നെ പൊലീസ് കസ്റ്റഡിയിലെടുത്തു. ഇന്നലെ രാത്രി...

ഭക്ഷണം കഴിച്ചതിന്റെ ബില്ലിനെ ചൊല്ലിയുണ്ടായ സംഘർഷം: ഒരാൾ   അറസ്റ്റിൽ

തിരുവല്ല: തിരുവല്ലയിൽ ഭക്ഷണം കഴിച്ചതിന്റെ ബില്ലിനെ ചൊല്ലി കടയുടമയുമായി ഉണ്ടായ സംഘർഷത്തിൽ  കെ.എസ്.ആർ.ടി.സി ജീവനക്കാരൻ അറസ്റ്റിൽ. കെ.എസ്.ആർ.ടി.സി അടൂർ ഡിപ്പോ ജീവനക്കാരൻ തിരുവനന്തപുരം വെള്ളറട കുടപ്പനംമൂട് കുളക്കാട്ട് വീട്ടിൽ എബി സാം ചാക്കോ...
- Advertisment -

Most Popular

- Advertisement -