കോട്ടയം : മലങ്കരസഭയുടെ പ്രഥമ മാർത്തോമ്മൻ പുരസ്ക്കാരം ഗോപിനാഥ് മുതുകാടിന് പരിശുദ്ധ കാതോലിക്കാ ബാവാ സമ്മാനിക്കും. ഭിന്നശേഷിക്കാരായ കുട്ടികളുടെ ഉന്നമനത്തിനായി നടത്തുന്ന ഇടപെടലുകൾ പരിഗണിച്ചാണ് പുരസ്ക്കാരം നൽകുന്നത്. ഇരുപത്തി അയ്യായിരം രൂപയും, ഫലകവും, കീർത്തിപത്രവും അടങ്ങുന്നതാണ് പുരസ്ക്കാരം.
ഡിസംബർ 31 ന് കോട്ടയം പഴയ സെമിനാരിയിൽ സഭയുടെ വിവിധ സ്ഥാപനങ്ങളിലുള്ള ഭിന്നശേഷിക്കാരായ മക്കൾക്കൊപ്പം. സ്നേഹസ്പർശം – നക്ഷത്രങ്ങൾക്കൊപ്പം ഒരു ദിനം എന്ന പേരിലാണ് പരിപാടി സംഘടിപ്പിച്ചിരിക്കുന്നത്.






