പത്തനംതിട്ട: സെക്യൂരിറ്റി ജീവനക്കാരുടെ അടിസ്ഥാന പ്രശ്നങ്ങൾക്ക് ശാശ്വത പരിഹാരം കണ്ടെത്താൻ സംസ്ഥാന സർക്കാർ പ്രതിജ്ഞാബദ്ധമാണെന്ന് കേരള സെക്യൂരിറ്റി എംപ്ലോയീസ് സംഘ സംസ്ഥാന ജന സെക്രട്ടറി കെ എൻ വിജയൻ പറഞ്ഞു. സംഘടനയുടെ പത്തനംതിട്ട ജില്ലാ പ്രവർത്തക യോഗം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
കേന്ദ്രസർക്കാർ നിഷ്കർഷിക്കുന്നത് പ്രകാരമുള്ള മിനിമം വേജസ്, അടിസ്ഥാന സൗകര്യങ്ങൾ എന്നിവ ജീവനക്കാർക്ക് ലഭ്യമാക്കുന്നതിനുള്ള നടപടികൾ സംസ്ഥാന സർക്കാർ കൈക്കൊള്ളണം. ബിഎംഎസ് ജില്ലാ പ്രസിഡന്റ് അനിൽകുമാർ കെ ജി, ജോ സെക്രട്ടറി അഭിലാഷ് ചന്ദ്ര മോഹൻ, അഡ്വ. രാജേഷ് നെടുമ്പ്രം, മനുകുമാർ കെകെ തുടങ്ങിയവർ പ്രസംഗിച്ചു.






