Wednesday, October 15, 2025
No menu items!

subscribe-youtube-channel

HomeNewsജെ ബി...

ജെ ബി കോശി കമ്മീഷൻ റിപ്പോർട്ട് സർക്കാർ ഗൗരവമായി കാണുന്നു: മന്ത്രി റോഷി അഗസ്റ്റിൻ

തിരുവല്ല: സമൂഹത്തിൻ്റെ മാറ്റത്തിന് വേണ്ടി നിലകൊണ്ട് പ്രത്യാശയുടെ ഊന്ന് വടികളായി വൈ.എം.സി.എ കൾ മാറണമെന്നും മാനസിക ആരോഗ്യം തകരുന്ന സാഹചര്യത്തിൽ കായിക ആരോഗ്യം വർദ്ധിപ്പിക്കുന്ന മാറ്റത്തിന് യുവജനങ്ങളെ നയിക്കുവാൻ സാധിക്കണമെന്നും സംസ്ഥാന ജല വിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിൻ. വൈ.എം.സി.എ മധ്യമേഖല ലീഡേഴ്സ് കോൺഫറൻസ് കുറ്റപ്പുഴ ബിലീവേഴ്സ് ചർച്ച് ആസ്ഥാനത്ത് ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു അദ്ദേഹം.

ജെ.ബി കോശി കമ്മീഷൻ റിപ്പോർട്ട് സർക്കാർ ഗൗരവമായി കാണുന്നുവെന്നും  റിപ്പോർട്ട് നടപ്പിലാക്കാനാവിശ്യമായ നടപടികൾ സ്വീകരിക്കുമെന്നും മന്ത്രി പറഞ്ഞു. വൈ.എം.സി.എ മധ്യ മേഖല ചെയർമാൻ കുര്യൻ തൂമ്പുങ്കൽ അദ്ധ്യക്ഷത വഹിച്ചു.

മാറ്റത്തിന് പ്രചോദനം  ചിന്താവിഷയത്തിൻ ഡോ. ഗീവർഗീസ് മാർ കൂറിലോസ് മെത്രാപ്പോലീത്താ മുഖ്യപ്രഭാഷണം നടത്തി. മുൻ ദേശീയ പ്രസിഡൻ്റ്  ജസ്റ്റിസ് ജെ. ബെഞ്ചമിൻ കോശി, ദേശീയ ട്രഷറർ റെജി ജോർജ്, ബിലീവേഴ്സ് ചർച്ച് മെഡിക്കൽ കോളേജ് മാനേജർ ഫാ. ഡോ. സിജോ പന്തപ്പള്ളി, സംഘാടക സമിതി ചെയർമാൻ എബി ജേക്കബ്, ജനറൽ കൺവീനറുമാരായ ജോജി പി. തോമസ്, ലിനോജ് ചാക്കോ, റീജണൽ ട്രഷറാർ അനിൽ ജോർജ്, മുൻ റീജണൽ ചെയർമാൻമാരായ അഡ്വ ജോസഫ് ജോൺ, ജോസ് നെറ്റിക്കാടൻ  എന്നിവർ പ്രസംഗിച്ചു.

എറണാകുളം, മൂവാറ്റുപുഴ, ഇടുക്കി, തൊടുപുഴ, പാലാ, കോട്ടയം, തിരുവല്ല, ചെങ്ങന്നൂർ, ആലപ്പുഴ എന്നീ സബ് – റീജനുകളിലെ 160 വൈ.എം.സി.എ കളിൽ നിന്നും  പ്രതിനിധികൾ പങ്കെടുത്തു.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

ആറന്മുള വള്ളസദ്യ സമാപിച്ചു

ആറന്മുള : പാർഥസാരഥി ക്ഷേത്രത്തിൽ പള്ളിയോട സേവാ സംഘത്തിന്റെ നേതൃത്വത്തിൽ കഴിഞ്ഞ 74 ദിവസങ്ങളായി നടന്നുവന്ന വള്ളസദ്യ സമാപിച്ചു. സമാപന ദിവസമായിരുന്ന ഇന്ന് എട്ടു പള്ളിയോടങ്ങൾക്ക് സദ്യ ഒരുക്കിയിരുന്നു. രാവിലെ 11. 30 മുതൽ...

ഐ.എച്ച്.ആർ.ഡിയിൽ ഡിപ്ലോമ കോഴ്സുകൾ

കോട്ടയം : കേരള സർക്കാർ സ്ഥാപനമായ ഐ.എച്ച്.ആർ.ഡി.യുടെ കീഴിലുള്ള കരുനാഗപ്പള്ളി (0476 2623597, 8547005083), മറ്റക്കര (0481 2542022, 8547005081), പൈനാവ് (0486 2232246 ,8547005084), കല്ലേറ്റുംകര (0480 2720746, 8547005080), കുഴൽമന്ദം...
- Advertisment -

Most Popular

- Advertisement -