12-ാം ക്ലാസ്സില്‍ സയന്‍സ്, കൊമേഴ്‌സ്, ഹ്യുമാനിറ്റീസ് വിഭാഗത്തിലായി 58 പേര്‍ പരീക്ഷ എഴുതിയവരിൽ നൂറു ശതമാനം വിജയവും 36 പേരും ഡിസ്റ്റിഗ്ഷനു മുകളില്‍ മാര്‍ക്ക് നേടിയവരാണ്.
സയന്‍സ് വിഭാഗത്തില്‍ 96.25% മാര്‍ക്ക് നേടി ഒന്നാം സ്ഥാനത്തിനര്‍ഹയായ അഷ്‌ന അന്നാ രഞ്ജിത്ത് കലാകായിക രംഗത്ത് മികവ് തെളിയിച്ച പ്രതിഭയാണ്. ഏബല്‍ ബിജി വര്‍ഗീസ് (96%), കെവിന്‍ റ്റി. ജോണ്‍ (94%) എന്നിവര്‍ രണ്ടും മൂന്നും സ്ഥാനങ്ങള്‍ കരസ്ഥമാക്കി.കൊമേഴ്‌സ് വിഭാഗത്തിലുൂം കലാകായിക രംഗത്ത് മുന്‍പന്തിയില്‍ നില്‍ക്കുന്നവര്‍ തന്നെയാണ് പ്രഥമസ്ഥാനത്ത് വന്നിരിക്കുന്നത്. നവനീത് വി. കുമാര്‍ (95.75%), റോഹന്‍ ജോര്‍ജ്ജ് വര്‍ഗീസ് (89.5%), അനശ്വര്‍ പ്രതാപ് (88.25%) യഥാക്രമം ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങള്‍ക്ക് അര്‍ഹരായി.
ഹ്യുമാനിറ്റീസ് വിഭാഗത്തിലും എം.റ്റി.ആര്‍.എസ് വളരെ മുന്നിട്ടു നില്‍ക്കുന്നു. എഴുതിയ മുഴുവന്‍ പേരും ഡിസ്റ്റിഗ്ഷനോടുകൂടിയാണ് പാസ്സായത്. മാളവിക എസ് നായര്‍ (96%), വാഹില്‍ ഈശ്വര്‍ (93%), ഹന്ന സൂസന്‍ റെജി (92%) എന്നിവര്‍ ഒന്നും രണ്ടും മൂന്നും സ്ഥാനത്തിന് അര്‍ഹരായി.