കൊച്ചി : ലോഡ് ഇറക്കുന്നതിനിടെ ഗ്ലാസ് പാളികൾ ദേഹത്തേക്ക് വീണ് അതിഥി തൊഴിലാളി മരിച്ചു.അസം സ്വദേശിയായ അനിൽ പട്‌നായക് (34) ആണ് മരിച്ചത്. വെള്ളിയാഴ്ച പുലർച്ചെയായിരുന്നു സംഭവം .ചെന്നൈയിൽ നിന്നെത്തിച്ച ലോഡ് കളമശ്ശേരിയിലെ ഗ്ലാസ് ഫാക്ടറിയിൽ ഇറക്കുന്നതിനിടെയാണ് അപകടം.
ഇറക്കാനായി തയ്യാറാക്കി നിർത്തിയിരുന്ന 18 ഗ്ലാസ് ഷീറ്റുകൾ അടങ്ങിയ കെട്ട് മുഴുവൻ അനിലിന്റെ ദേഹത്തേക്ക് മറിഞ്ഞുവീഴുകയായിരുന്നു.ലോറിയുടെ കൈവരിക്കും ഗ്ലാസിനും ഇടയിൽപ്പെട്ട് ഞെരിഞ്ഞമർന്ന അനിലിനെ അഗ്നിരക്ഷാസേന സ്ഥലത്തെത്തി ഗ്ലാസ് ഷീറ്റുകൾ പൊട്ടിച്ചാണ് പുറത്തെടുത്തത്. കളമശേരി മെഡിക്കൽ കോളജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.






