ആലുവ : ജിം ട്രെയിനറെ വാടക വീട്ടിൽ വെട്ടേറ്റു മരിച്ച നിലയിൽ കണ്ടെത്തി.ആലുവ ചുണങ്ങംവേലി കെ.പി ജിമ്മിലെ ട്രെയിനർ സാബിത്ത് (35) ആണ് കൊല്ലപ്പെട്ടത്. കണ്ണൂർ സ്വദേശിയാണ് .ചുണങ്ങം വേലിയിലെ വാടക വീടിൻ്റ മുന്നിലാണ് വേട്ടേറ്റ നിലയിൽ കണ്ടെത്തിയത്.സംഭവത്തിൽ സാബിത്തിന്റെ സുഹൃത്തും ജിം ട്രെയ്നറുമായ കൃഷ്ണ പ്രതാപിനെ എടത്തല പൊലീസ് അറസ്റ്റ് ചെയ്തു .ഇരുവരും തമ്മിലുള്ള സാമ്പത്തിക തർക്കമാണ് കൊലയ്ക്ക് കാരണമെന്നാണ് സൂചന.