Wednesday, January 21, 2026
No menu items!

subscribe-youtube-channel

HomeNewsസേവാഭാരതിയും  കെ...

സേവാഭാരതിയും  കെ ചിറ്റിലപ്പിള്ളി ഫൌണ്ടേഷനും ചേർന്ന് നിർമ്മിച്ച വീടിന്റെ താക്കോൽദാനം  ഇന്ന്

തിരുവല്ല/കുറ്റൂർ: ദേശീയ സേവാഭാരതി കേരളം കെ ചിറ്റിലപ്പിള്ളി ഫൌണ്ടേഷന്റെ സഹകരണത്തോടെ തലചായ്ക്കാനൊരിടം എന്ന പദ്ധതിയിലൂടെ നിർമ്മിച്ച വീടിന്റെ താക്കോൽദാനം ഇന്ന്. കല്ലൂർകുളം തൈമറവുംകര കൊച്ചുപൊയ്കയിൽ വീട്ടിൽ കെ.എസ് ലത ദേവിക്കും കുടുംബത്തിനും നിർമ്മിച്ച വീടിന്റെ താക്കോൽദാനം  രാവിലെ 10.30 ന് ദേശീയ സേവാഭാരതി പത്തനംതിട്ട ജില്ലാ പ്രസിഡന്റ് അഡ്വ. ഡി അശോക് കുമാർ നിർവ്വഹിക്കും.

തിരുവല്ല ജോയിന്റ് ആർ ടി ഒ ഡാനിയേൽ സ്റ്റീഫൻ ചടങ്ങ് ഉദ്ഘാടനം ചെയ്യും. കുറ്റൂർ സേവാഭാരതി പ്രസിഡന്റ് സുധീപ് തോട്ടുങ്കൽ അധ്യക്ഷത വഹിക്കും. മംഗളപത്ര സമർപ്പണം സംസ്ഥാന മീഡിയ കോർഡിനേറ്റർ ജി ശ്രീകുമാർ നിർവഹിക്കും.  കുറ്റൂർ സേവാഭാരതി സെക്രട്ടറി സുരേഷ് കുമാർ സ്വാഗതവും, വൈസ് പ്രസി ഗോപകുമാർ ക്യതഞ്ജതയും അറിയിക്കും.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

വയോധികൻ പുഴയിൽ വീണെന്ന് സംശയത്തിൽ തിരച്ചലിൽ നടത്തിയെങ്കിലും കണ്ടെത്താനായില്ല

റാന്നി : പെരുനാട്ടിൽ വയോധികൻ പുഴയിൽ വീണെന്ന് സംശയത്തിൽ തിരച്ചലിൽ നടത്തിയെങ്കിലും കണ്ടെത്താനായില്ല . പെരുനാട് പൂവത്തുംമൂട് പാലത്തിനു സമീപമാണ് മാമൂട്ടിൽ രാജപ്പൻ പിള്ള (85) കാണാതായത് . വ്യാഴാഴ്ച പുലർച്ചെ  5.40...

തീർഥാടനത്തിന് സമാപനം കുറിച്ച് ശബരിമല ക്ഷേത്ര നട അടച്ചു   

ശബരിമല : ശബരിമല ക്ഷേത്രത്തിലെ മണ്ഡല മകരവിളക്ക് മഹോത്സവത്തിന് സമാപനം കുറിച്ച് ക്ഷേത്രനട അടച്ചു. പന്തളം രാജപ്രതിനിധി പുണര്‍തംനാള്‍ നാരായണ വര്‍മയുടെ ദര്‍ശനത്തിന് ശേഷം രാവിലെ 6:45 നാണ് നട അടച്ചത്. രാവിലെ അഞ്ചിന്...
- Advertisment -

Most Popular

- Advertisement -