കൊച്ചി : ‘ബ്രോ ഡാഡി’ സിനിമയുടെ സെറ്റിൽ വച്ച് പീഡിപ്പിച്ചെന്ന യുവതിയുടെ പരാതിയിൽ അസിസ്റ്റന്റ് ഡയറക്ടർ മൻസൂർ റഷീദ് അറസ്റ്റിൽ.കഴിഞ്ഞ ദിവസം ഹൈദരാബാദിലെ കോടതിയില്‍ എത്തി മന്‍സൂര്‍ കീഴടങ്ങുകയായിരുന്നു. ഇയാളെ 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു.
കേസിൽ തെലങ്കാന ഹൈക്കോടതിയുൾപ്പെടെ ജാമ്യം നിഷേധിച്ചതിനെത്തുടർന്ന് ഇയാൾ ഒളിവിൽ പോവുകയായിരുന്നു.2021 ൽ ഹൈദരാബാദിൽ വച്ച് ‘ബ്രോ ഡാഡി’ സിനിമയുടെ ഷൂട്ടിങ്ങിനിടെയായിരുന്നു സംഭവം. ശീതളപാനീയത്തില്‍ മയക്കുമരുന്ന് നല്‍കി ബോധം കെടുത്തിയ ശേഷം മന്‍സൂര്‍ തന്നെ പീഡിപ്പിക്കുക ആയിരുന്നുവെന്നാണ് യുവതിയുടെ പരാതി.