Thursday, March 26, 2026
No menu items!

subscribe-youtube-channel

HomeNewsഹരിത കർമ്മ...

ഹരിത കർമ്മ സേനയെ ആദരിച്ചു

തിരുവല്ല : തിരുവല്ല മുനിസിപ്പൽ പ്രദേശത്ത് എല്ലാ വാർഡുകളിലെയും വീടുകളിൽ എത്തി പ്ലാസ്റ്റിക് മാലിന്യങ്ങൾ ഉൾപ്പെടെ ശേഖരിക്കുന്ന വനിതകളായ ഹരിത കർമ്മ സേന സഹായികളെ തിരുവല്ല വൈസ് മെൻ ക്ലബ്ബിൻറെ ജൂബിലി പ്രോജക്ടിന്റെ ഭാഗമായി ആദരിച്ചു. തിരുവല്ല വൈഎംസിഎയിൽ നടന്ന ചടങ്ങിൽ വൈസ് മെൻസ് ക്ലബ് ആംഗം കൂടിയായ തിരുവല്ല മുൻസിപ്പൽ കൗൺസിലറും പ്രതിപക്ഷ നേതാവുമായ അഡ്വ. പ്രദീപ് മാമൻ ഉദ്ഘാടനം ചെയ്തു.

മാലിന്യ മുക്ത കേരളം പടുത്തുയർത്താൻ ഇനിയും ബോധവൽക്കരണം ആവിശ്യമാണെന്നും വൈസ്മെൻ ക്ലബിന് ജൂബിലി വർഷത്തിൽ അതിനു സാധിക്കുമെന്നും അദ്ദേഹം പറഞ്ഞു. ഹരിതകർമ്മ സേന സഹായികൾക്ക് വൈസ് മെൻസ് ക്ലബ്ബിൻറെ കുടകൾ നൽകി.ചടങ്ങിൽ ക്ലബ്ബ് പ്രസിഡൻസ് പ്രൊഫ.രഞ്ജിത്ത് ജോസഫ് അധ്യക്ഷത വഹിച്ചു. സെക്രട്ടറി ജിജു മാത്യു, ട്രഷറർ ടി സി ജേക്കബ്, പിഡി ബൗസാലി, എം.എഈശോ ,സാജൻ വർഗീസ്, സനോജ് വർഗീസ്, അമ്പിളി എന്നിവർ പ്രസംഗിച്ചു

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

കോണ്‍ഫിഡന്റ് ഗ്രൂപ്പ് ഉടമ ഡോ. സി ജെ റോയ് ജീവനൊടുക്കി

ബംഗളുരു : കോണ്‍ഫിഡന്റ് ഗ്രൂപ്പ് ഉടമ ഡോ. സി ജെ റോയ്(56) ജീവനൊടുക്കി. ബംഗളുരുവിലെ അശോക നഗറിലെ ഓഫീസില്‍ വച്ചാണ് സംഭവം. ഐ ടി റെയ്ഡിനിടെയാണ് ഡോ. സി ജെ റോയ് ആത്മഹത്യ...

ആലപ്പുഴ ജില്ലയിൽ നാല് പഞ്ചായത്തിൽ പക്ഷിപ്പനി  സ്ഥിരീകരിച്ചു

ആലപ്പുഴ : ആലപ്പുഴ ജില്ലയിൽ അമ്പലപ്പുഴ നോർത്ത്, അമ്പലപ്പുഴ സൗത്ത്, കരുവാറ്റ, പള്ളിപ്പാട് എന്നീ പഞ്ചായത്തുകളിൽ പക്ഷിപ്പനി (H5N1) സ്ഥിരീകരിച്ചു. പക്ഷിപ്പനി നിയന്ത്രണത്തിന്റെ ഭാഗമായി പ്രഭവകേന്ദ്രങ്ങൾക്ക് ഒരു കിലോമീറ്റർ ചുറ്റളവിൽ ഉള്ള എല്ലാ...
- Advertisment -

Most Popular

- Advertisement -