ലക്‌നൗ : ഹത്രാസ് അപകടത്തിൽ 116 പേർ മരിച്ചതായി ഔദ്യോഗിക സ്ഥിരീകരണം. അപകടത്തിൽ പരുക്കേറ്റവർ ആറോളം ആശുപത്രികളിൽ ചികിത്സയിലാണ്. മരിച്ചവരിൽ ഭൂരിഭാഗം പേരെയും തിരിച്ചറിഞ്ഞതായി സർക്കാർ വൃത്തങ്ങൾ അറിയിച്ചു. അതേസമയം, മരണസംഖ്യ 130 ആയി ഉയർന്നതായിയാണ് പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത് .അപകട സ്ഥലം മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ഇന്ന് സന്ദർശിക്കും.
ഹത്രാസിലെ സിക്കന്ദർ റൗവിലെ പാടത്ത് താത്കാലിക പന്തൽ കെട്ടിയാണ് പരിപാടി നടന്നത്.ഭോലെ ബാബ എന്ന് വിളിക്കുന്ന സകർ വിശ്വഹരിയുടെ നേതൃത്വത്തിലായിരുന്നു പ്രാർത്ഥന പരിപാടി .യോഗത്തിൻറെ അവസാനത്തിൽ അനുഗ്രഹം തേടിയുള്ള ആളുകളുടെ തിരക്കിലാണ് അപകടം ഉണ്ടായത്. ദുരന്തത്തിന് പിന്നാലെ ഭോലെ ബാബ ഒളിവിലാണ്. ജില്ലാ ഭരണകൂടത്തിന്റെ അനുമതിയോടെ നടന്ന പരിപാടിയിൽ അനുവദിച്ചതിലും അധികം പേർ പങ്കെടുത്തെന്നാണ് പ്രാഥമിക വിലയിരുത്തൽ.