ആലപ്പുഴ: ഹരിപ്പാട് – ചേപ്പാട് റെയിൽവേ സ്റ്റേഷനുകൾക്കിടയിലുള്ള ലെവൽ ക്രോസ് നമ്പർ 128 (കവല ഗേറ്റ്) ഒക്ടോബർ 27 ന് രാവിലെ 8 മണി മുതൽ 30 ന് വൈകീട്ട് 6 മണിവരെ അടച്ചിടും. വാഹനങ്ങൾ മേൽപറഞ്ഞ സമയം ലെവൽ ക്രോസ് നമ്പർ 125 (പള്ളിപ്പാട് ഗേറ്റ്) വഴിയോ ലെവൽ ക്രോസ് നമ്പർ 131 (കാഞ്ഞൂർ ഗേറ്റ്) വഴിയോ പോകണം.
ആലപ്പുഴ – അമ്പലപ്പുഴ റെയിൽവേ സ്റ്റേഷനുകൾക്കിടയിലുള്ള ലെവൽ ക്രോസ് നമ്പർ 73 (വാടക്കൽപൊഴി ഗേറ്റ്) ഒക്ടോബർ 25 ന് രാവിലെ 8 മണി മുതൽ 27 ന് വൈകീട്ട് 6 മണിവരെ അറ്റകുറ്റപണികൾക്കായി അടച്ചിടും. വാഹനങ്ങൾ മേൽപറഞ്ഞ സമയം ലെവൽ ക്രോസ് നമ്പർ 74 (ടയർ ഫാക്ടറി ഗേറ്റ്) വഴി പോകണമെന്ന് റെയിൽവേ അധികൃതർ അറിയിച്ചു.