Sunday, April 12, 2026
No menu items!

subscribe-youtube-channel

HomeNewsഹൃദയശസ്ത്രക്രിയ വിദഗ്ധൻ...

ഹൃദയശസ്ത്രക്രിയ വിദഗ്ധൻ ഡോ. എം.എസ്.വല്യത്താൻ അന്തരിച്ചു

തിരുവനന്തപുരം : പ്രശസ്ത ഹൃദയശസ്ത്രക്രിയാ വിദഗ്ധൻ ഡോ. എം.എസ്.വല്യത്താൻ (90) അന്തരിച്ചു. മണിപ്പാലിൽ വെച്ചാണ് അന്ത്യം. തിരുവനന്തപുരം ശ്രീചിത്ര ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസിന്റെ സ്ഥാപകനും ആദ്യ ഡയറക്ടറുമായിരുന്നു. മണിപ്പാൽ യൂണിവേഴ്സിറ്റിയുടെ ആദ്യ വിസിയുമായിരുന്നു. ഹൃദയ ശസ്ത്രക്രിയാ മേഖലയിൽ അദ്ദേഹത്തിന്റെ നേതൃത്വത്തിൽ വലിയ മാറ്റങ്ങൾ കൊണ്ടുവന്നു.

1934 മെയ് 24 ന് മാവേലിക്കരയി  മാർത്തണ്ഡവർമ്മയുടെയും ജാനകി വർമ്മയുടെയും മകനായിയാണ് ഡോ. വല്യത്താന്റെ ജനനം. തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ആദ്യ ബാച്ചിലായിരുന്നു എംബിബിഎസ് പഠനം. റോയൽ കോളേജ് ഓഫ് സർജൻസ് ഓഫ് എഡിൻബർഗിലെയും ഇംഗ്ലണ്ടിലെയും ഫെലോഷിപ്പും ലിവർപൂൾ സർവകലാശാലയിൽ നിന്ന് ശസ്ത്രക്രിയയിൽ ബിരുദാനന്തര ബിരുദവും നേടി.

 ശ്രീചിത്രയിൽ ഏകദേശം ഇരുപത് വർഷം സേവനം ചെയ്തശേഷം ഡോ. വല്യത്താൻ മണിപ്പാൽ യൂണിവേഴ്സിറ്റിയുടെ വൈസ് ചാൻസലറായി.ആരോഗ്യ രംഗത്ത് നൽകിയ സംഭാവനകൾക്ക് 1990 ൽ പത്മശ്രീയും  2005 ൽ പത്മവിഭൂഷനും നൽകി രാജ്യം ആദരിച്ചു.ഡോ. എം.എസ്. വല്യത്താന്റെ നിര്യാണത്തിൽ ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ് അനുശോചനം രേഖപ്പെടുത്തി

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

തിരുവല്ല ഗവ. ആശുപത്രിക്ക് സമീപം കാറും ബൈക്കും കൂട്ടിയിടിച്ചു : ഒരാൾക്ക് പരിക്കേറ്റു

തിരുവല്ല : അമ്പലപ്പുഴ - തിരുവല്ല സംസ്ഥാനപാതയിൽ  തിരുവല്ല ഗവ. ആശുപത്രിക്ക് സമീപം കാറും ബൈക്കും കൂട്ടിയിടിച്ച് ബൈക്ക് യാത്രികന് പരിക്കേറ്റു. ഇന്ന് രാവിലെ 8 മണിയോടെ നാഷണൽ ഐ ടി ഐ...

ഹാപ്പിനെസ് പാര്‍ക്കുമായി പെരിങ്ങര ഗ്രാമപഞ്ചായത്ത്

തിരുവല്ല : സായാഹ്നങ്ങള്‍ ചെലവഴിക്കാന്‍ ഗ്രാമ തനിമയില്‍ മനോഹര പാര്‍ക്ക് ഒരുക്കി പെരിങ്ങര ഗ്രാമപഞ്ചായത്ത്. ശുദ്ധവായു ശ്വസിച്ചും പച്ചപ്പ് അനുഭവിച്ചും ഗ്രാമീണ കാഴ്ചകള്‍ കണ്ട് മനം കവരാന്‍ പഞ്ചായത്തിലെ മൂന്നാം വാര്‍ഡിലെ വേളൂര്‍...
- Advertisment -

Most Popular

- Advertisement -