Thursday, April 24, 2025
No menu items!

subscribe-youtube-channel

HomeNewsശക്തമായ കാറ്റും...

ശക്തമായ കാറ്റും മഴയും താലൂക്കിൽ വ്യാപക നാശനഷ്ടം: കുറ്റൂരിൽ ആഞ്ഞിലിമരം കടപുഴകി വീണ്  വൈദ്യൂതി തൂൺ  ഒടിഞ്ഞു

തിരുവല്ല : തിരുവല്ലാ താലൂക്കിൻ്റെ വിവിധ  പ്രദേശങ്ങളിൽ ഉണ്ടായ ശക്തമായ കാറ്റിലും മഴയിലും  വ്യാപക നാശനഷ്ടം. ഇന്ന് ഉച്ചയ്ക്ക് 2.30 ന് ഉണ്ടായ കാറ്റിലും മഴയിലും  പലയിടങ്ങളിൽ മരക്കൊമ്പ്  ഒടിഞ്ഞ് വീണ്  നാശനഷ്ടം ഉണ്ടായി. മിക്കയിടങ്ങളിലും മരക്കൊമ്പ് വീണ്  വൈദ്യൂതി തൂണുകൾ ഒടിഞ്ഞ് വീഴുകയും ഗതാഗതം തടസപ്പെടുകയും ചെയ്തു.

കുറ്റൂരിൽ  ആറാട്ടുകടവ് – മുണ്ടടിച്ചിറ റോഡിൽ  കീത്തലപ്പടിയിൽ  ശക്തിയായ കാറ്റിൽ  ആഞ്ഞിലിമരം കടപുഴകി വീണ്  വൈദ്യൂതി തൂൺ  ഒടിഞ്ഞു വീഴുകയും ഗതാഗതം തടസപ്പെടുകയും ചെയ്തു.

രണ്ട് മിനിട്ടോളം വിശിയടിച്ച കാറ്റ് ജനങ്ങളെ പരിഭാന്തരാക്കി. കഴിഞ്ഞ  ദിവസങ്ങളിൽ   മഴ ശക്തമായെങ്കിലും കാറ്റ് പൊതുവെ കുറവായിരുന്നു.

തിരുവല്ല നഗരസഭ,പെരിങ്ങര, നെടുമ്പ്രം, കടപ്ര മേഖലകളിലും മഴയും കാറ്റും ശക്തമായതിനെ തുടർന്ന് പലയിടങ്ങളിലും നാശനഷ്ടം ഉണ്ടായി

അതേ സമയം മാർക്കറ്റ് റോഡ്, കാവുംഭാഗം, മേപ്രാൽ എന്നീ ഫീഡറുകളിൽ നിരവധി തകരാറുകൾ സംഭവിച്ചിട്ടുണ്ടെന്നും വൈദ്യൂതി പുനസ്ഥാപിക്കാനുള്ള നടപടിക്രമങ്ങൾ ചെയ്ത് വരികയാണെന്നും  കെ എസ് ഇ ബി അധികൃതർ അറിയിച്ചു

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

ഗെയിം കളിക്കാൻ മൊബൈൽ നൽകിയില്ല : പതിനാലുകാരൻ അമ്മയെ കുത്തി പരുക്കേൽപ്പിച്ചു

കോഴിക്കോട് : ഗെയിം കളിക്കാൻ മൊബൈൽ ഫോൺ നൽകാത്തതിന് പതിനാലു വയസുകാരൻ അമ്മയെ കുത്തി പരുക്കേൽപ്പിച്ചു. പയ്യോളി കാരക്കോട് ഇന്നലെ രാത്രിയായിരുന്നു ഉറങ്ങി കിടന്ന മാതാവിനെ 14-കാരൻ അക്രമിച്ചത്. മൊബൈൽ ഗെയിമിന് അടിമയായ കുട്ടി...

Kerala Lottery Result : 19/05/2024 Akshaya AK 652

1st Prize Rs.7,000,000/- AS 564449 (WAYANADU) Consolation Prize Rs.8,000/- AN 564449 AO 564449 AP 564449 AR 564449 AT 564449 AU 564449 AV 564449 AW 564449 AX 564449...
- Advertisment -

Most Popular

- Advertisement -