Thursday, January 22, 2026
No menu items!

subscribe-youtube-channel

HomeNewsഇന്നും ശക്തമായ...

ഇന്നും ശക്തമായ മഴയ്ക്ക് സാധ്യത : ഒരു ജില്ലകളിലും പ്രത്യേക അലര്‍ട്ട് പുറപ്പെടുവിച്ചിട്ടില്ല

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോട് കൂടിയ  മഴയ്ക്കും മണിക്കൂറില്‍ 40 കിലോമീറ്റര്‍ വരെ വേഗതയില്‍ ശക്തമായ കാറ്റിനും സാധ്യതയുള്ളതായി കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.

എന്നാല്‍ ഒരു ജില്ലകളിലും ഇന്ന് പ്രത്യേക അലര്‍ട്ട് പുറപ്പെടുവിച്ചിട്ടില്ല. കന്യാകുമാരി കടലിനു മുകളിലെ ന്യൂനമര്‍ദ്ദം നിലവില്‍ ലക്ഷദ്വീപിനും മാലിദ്വീപിനും മുകളില്‍ സ്ഥിതി ചെയ്യുന്നു. ഇത് പടിഞ്ഞാറ് – വടക്കുപടിഞ്ഞാറ് ദിശയിലേക്ക് നീങ്ങാന്‍ സാധ്യതയുള്ളതായി കാലാവസ്ഥ വകുപ്പിന്റെ വിലയിരുത്തല്‍. കൂടാതെ  തെക്ക് പടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍ക്കടലിന് മുകളില്‍ ചക്രവാതച്ചുഴിയും സ്ഥിതി ചെയ്യുന്നു.

ശനിയാഴ്ചയോടെ തെക്ക് കിഴക്കന്‍ ബംഗാള്‍ ഉള്‍ക്കടലിനു മുകളില്‍ പുതിയ ന്യുനമര്‍ദ്ദം രൂപപ്പെടാന്‍ സാധ്യതയുണ്ട്. തുടര്‍ന്ന് പടിഞ്ഞാറ് – വടക്കുപടിഞ്ഞാറ് ദിശയില്‍ സഞ്ചരിച്ച്‌ നവംബര്‍ 24-ഓടെ തെക്കന്‍ ബംഗാള്‍ ഉള്‍ക്കടലിന്റെ മദ്ധ്യഭാഗത്ത് തീവ്രന്യുനമര്‍ദ്ദമായി ശക്തിപ്പെടും.  

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

ശബരിമല സ്വർണാപഹരണ കേസിൽ എസ് ഐ ടി യുടെ തെളിവ് ശേഖരണം പൂർത്തിയായി

ശബരിമല: ശബരിമല സ്വർണാപഹരണ കേസിൽ എസ് ഐ ടി യുടെ തെളിവ് ശേഖരണം പൂർത്തിയായി. ശ്രീകോവിലിന്റെ മൂന്നു വശങ്ങളിലെയും തൂണുകളിലെ സ്വർണ്ണപ്പാളികള്‍ അഴിച്ചാണ് പരിശോധന നടത്തിയത്. ദ്വാരപാലക ശിൽപത്തിലെ പീഠവും പരിശോധനയ്ക്കായി ശേഖരിച്ചു....

ഞാറ്റുവേല ചന്തയും കർഷക സഭയും

തിരുവല്ല : പെരിങ്ങര ഗ്രാമ പഞ്ചായത്തിന്റെയും കൃഷിഭവന്റെയും നേതൃതത്തിൽ ഞാറ്റുവേല ചന്തയും കർഷക സഭയും നടത്തി. വൈസ് പ്രസിഡണ്ട് ഷീന മാത്യുവിന്റെ അധ്യക്ഷതയിൽ കൂടിയ യോഗത്തിൽ  ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് എബ്രഹാം തോമസ് ഞാറ്റുവേല...
- Advertisment -

Most Popular

- Advertisement -