Tuesday, October 21, 2025
No menu items!

subscribe-youtube-channel

HomeNewsഇന്നും കനത്ത...

ഇന്നും കനത്ത മഴയ്ക്ക് സാധ്യത: രണ്ട് ജില്ലകൾ ഒഴികെ എല്ലാ ജില്ലകളിലും യെല്ലോ അലേർട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും കനത്ത മഴയ്ക്ക് സാധ്യത. കണ്ണൂർ, കാസർകോട് ഒഴികെയുള്ള എല്ലാ ജില്ലകളിലും ഇന്ന് യെല്ലോ അലേർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഇടിമിന്നലോടുകൂടിയ ശക്തമായ കാറ്റോടും കൂടിയ മഴയ്ക്ക് സാധ്യതയുണ്ട്.

കേരളാ തീരത്ത് മത്സ്യബന്ധനത്തിന് വിലക്ക് തുടരുകയാണ്. തുടർച്ചയായി മഴ ലഭിക്കുന്ന പ്രദേശങ്ങളിൽ, പ്രത്യേകിച്ച് മലയോരമേഖലകളിൽ ജാഗ്രത പാലിക്കണം. തെക്ക് കിഴക്കൻ അറബിക്കടലിലെ ശക്തികൂടിയ ന്യൂനമർദ്ദം അടുത്ത മണിക്കൂറുകളിൽ തീവ്രന്യൂനമർദ്ദമായി മാറും. കേരള തീരത്തോട് ചേർന്ന് ചക്രവാതച്ചുഴിയും നിലനിൽക്കുന്നുണ്ട്.

തെക്ക് കിഴക്കൻ ബംഗാൾ ഉൾക്കടലിലെ ചക്രവാതച്ചുഴിയും 24 മണിക്കൂറിനുള്ളിൽ ന്യൂനമർദ്ദമായി മാറുമെന്നാണ് മുന്നറിയിപ്പ്. ഇതിന്റെ സ്വാധീനഫലമായി അടുത്ത ദിവസങ്ങളിലും ശക്തമായ മഴ തുടരും.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

നിരോധിത പുകയില ഉൽപ്പന്നങ്ങളുമായി മൂന്നുപേർ പിടിയിൽ

മല്ലപ്പള്ളി : നിരോധിത പുകയില ഉൽപ്പന്നങ്ങളുമായി യു പി സ്വദേശികളായ 3 പേരെ കീഴ്‌വായ്‌പ്പൂര് പോലീസ് അറസ്റ്റ് ചെയ്തു. മല്ലപ്പള്ളി ടൗണിൽ മാർക്കറ്റ് റോഡിലെ സ്വകാര്യ വ്യക്തിയുടെ വീട്ടിൽ വാടകയ്ക്ക് താമസിക്കുന്ന ഗോരഖ്പൂർ...

കനത്ത മഴ : നിരവധി വീടുകൾക്കുള്ളിൽ വെള്ളം കയറി

തിരുവല്ല : ദിവസങ്ങളായി പെയ്യുന്ന കനത്ത മഴയെ തുടർന്ന് തിരുവല്ല നഗരസഭയിലെ 17, 18 വാർഡുകളിൽ ഉൾപ്പെടുന്ന തിരുമൂലപുരം പുളിക്കത്തറ മാലി , ആറ്റുവാലി, അടുമ്പടം , മംഗലശ്ശേരി എന്നീ പ്രദേശങ്ങളിലെ നിരവധി...
- Advertisment -

Most Popular

- Advertisement -