Wednesday, January 21, 2026
No menu items!

subscribe-youtube-channel

HomeNewsസംസ്ഥാനത്ത് മഴ...

സംസ്ഥാനത്ത് മഴ കനക്കുന്നു:പലയിടങ്ങളിലും വെള്ളക്കെട്ട്

തിരുവനന്തപുരം : സംസ്ഥാനത്ത് പരക്കെ മഴ. പലയിടങ്ങളിലും വെള്ളക്കെട്ട് രൂപപ്പെട്ടു. കൊല്ലം, എറണാകുളം, കോട്ടയം, പത്തനംതിട്ട, ആലപ്പുഴ ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ ശക്തമായ മഴയ്ക്കും മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗതയിൽ വീശിയേക്കാവുന്ന ശക്തമായ കാറ്റിനും സാധ്യതയെന്നു കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.

കൊച്ചിയിൽ രാവിലെ തുടങ്ങിയ കനത്ത മഴ ഇപ്പോഴും തുടരുകയാണ്. ഇടപ്പള്ളി മരോട്ടിച്ചോടിലും കാക്കനാട് ഇന്‍ഫോ പാര്‍‌ക്ക് പരിസരത്തും വെള്ളം കയറി. തിരുവനന്തപുരം വർക്കല പാപനാശത്ത് ബലിമണ്ഡപത്തിന്റെ പിൻഭാഗത്തെ കുന്നിടിഞ്ഞു.നെയ്യാറ്റിൻകരയിൽ ശ്രീകൃഷ്ണസ്വാമി ക്ഷേത്ര മതിലിന്റെ ഒരു ഭാ​ഗം നെയ്യാറിലേക്ക് ഇടിഞ്ഞുവീണു. കൊല്ലത്ത് മരുത്തടി, ശക്തികുളങ്ങര, മങ്ങാട് പ്രദേശത്ത് വീടുകളില്‍ വെള്ളം കയറി.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

ഭാര്യയെയും മകളെയും കത്തികൊണ്ട് ആക്രമിച്ച യുവാവ് പിടിയിൽ

തിരുവല്ല: സ്ഥിരമായി മദ്യപിച്ച് വീട്ടിലെത്തി ഭാര്യയെയും മക്കളെയും അമ്മയെയും ഉപദ്രവിക്കുന്ന യുവാവിനെ തിരുവല്ല പോലീസ് അറസ്റ്റ് ചെയ്തു. ചിറ്റാർ സീതത്തോട് സ്വദേശി തുളസീരാജ് (38) ആണ് പിടിയിലായത്. ഡ്രൈവർജോലി ചെയ്യുകയാണ് ഇയാൾ. കഴിഞ്ഞ...

തൃശൂരിൽ ചികിത്സ കിട്ടാതെ ഒരു വയസുകാരൻ മരിച്ചതായി പരാതി

തൃശൂർ : തൃശൂരിൽ ചികിത്സ കിട്ടാതെ ഒരു വയസുകാരൻ മരിച്ചതായി പരാതി.പനിയെ തുടർന്ന് കുട്ടിയെ ഒല്ലൂരിലെ സ്വകാര്യ ആശുപത്രിയിൽ എത്തിക്കുകയായിരുന്നു. വൈകുന്നേരം 4.30 മുതൽ ഒൻപത് മണി വരെ യാതൊരു മരുന്നും കുട്ടിക്ക്...
- Advertisment -

Most Popular

- Advertisement -