തിരുവനന്തപുരം: സംസ്ഥാനത്ത് വിവിധ ജില്ലകളില്‍ ശക്തമായ മഴ തുടരുമെന്ന് കാലാവസ്ഥാ വകുപ്പ്. ഇന്ന് അഞ്ച് ജില്ലകള്‍കളിൽ ഓറഞ്ച് അലര്‍ട്ടു പ്രഖ്യാപിച്ചു. പത്തനംതിട്ട, കോട്ടയം, ഇടുക്കി, മലപ്പുറം, വയനാട് എന്നീ ജില്ലകളിലാണ് ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചത്. മഴക്കൊപ്പം മണിക്കൂറില്‍ 40 മുതല്‍ 50 കിലോമീറ്റര്‍ വരെ വേഗതയിലുള്ള കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാവകുപ്പ് അറിയിച്ചു.
നദീതീര പ്രദേശങ്ങളിലും പാറമാതലുകളിലും ജാഗ്രത പാലിക്കണമെന്നും മഴ ശക്തമായ സാഹചര്യത്തില്‍ ഒറ്റയ്ക്ക് യാത്ര ചെയ്യുന്നതില്‍ നിന്ന് ഒഴിവാകണമെന്നും ദുരന്ത നിവാരണ അതോറിറ്റിയും ജനങ്ങളെ ബോധ്യപ്പെടുത്തുന്നുണ്ട്.




                                    

