Wednesday, December 3, 2025
No menu items!

subscribe-youtube-channel

HomeNewsകനത്ത മഴ:...

കനത്ത മഴ: തിരുവല്ല താലൂക്കിൻ്റെ വിവിധയിടങ്ങളിൽ വെള്ളം കയറി: കുറ്റൂർ തോണ്ടറ പാലത്തിൽ വാഹനങ്ങൾ പാർക്ക് ചെയ്യ്ത് തുടങ്ങി        

തിരുവല്ല: അഞ്ച് ദിവസമായി തുടരുന്ന കനത്ത മഴയിൽ തിരുവല്ല താലൂക്കിൻ്റെ വിവിധയിടങ്ങളിലെ  റോഡുകളിലും വീടുകളിലും വെള്ളം കയറി. താലൂക്കിലെ പെരിങ്ങര, കുറ്റൂർ, കടപ്ര, നിരണം, നെടുമ്പ്രം, നഗരസഭയുടെ തിരുമൂലപുരം എന്നിവിടങ്ങളിലാണ് കൂടുതലായും വെള്ളക്കെട്ട് അനുഭവപ്പെട്ടത്.

പ്രധാന പാതകളായ  തിരുവല്ല – അമ്പലപ്പുഴ റോഡിലെ നെടുമ്പ്രം, കാവുംഭാഗം – ഇടിഞ്ഞില്ലം റോഡിലെ ആലുംതുരുത്തി, മേപ്രാൽ – കിടങ്ങറ, സ്വാമി പാലം – കുഴുവേലിപ്പുറം, കാരയ്ക്കൽ – മേപ്രാൽ  റോഡുകളിൽ  വെള്ളം കയറിയതോടെ യാത്രാ ദുരിതമായി.

പമ്പ, മണിമല നദികൾ കരകവിഞ്ഞതോടെ സമീപ പ്രദേശങ്ങളിലും വെള്ളം കയറി. കുറ്റൂർ പഞ്ചായത്തിലെ  തെങ്ങേലി, തലയാർ, വെൺപാല പ്രദേശത്ത് വെള്ളം കയറിയതോടെ വീടുകളിലെ വാഹനങ്ങൾ കുറ്റൂർ തോണ്ടറ പാലത്തിലും ആറാട്ടുകടവ് പാലത്തിന്റെ ഇരുവശങ്ങളിൽ  പാർക്ക് ചെയ്യ്ത് തുടങ്ങി.

ഇന്ന് വൈകിട്ടോടു കൂടി മഴയ്ക്ക് നേരിയ ശമനം ഉണ്ടായെങ്കിലും വരുന്ന അഞ്ച് ദിവസം കൂടി മഴ ലഭിക്കുമെന്നാണ് കാലാവസ്ഥ പ്രവചനം.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

സദ്ഭരണത്തിന്റെയും വികസനത്തിന്റെയും വിജയം: ബിഹാര്‍ ജനതയ്ക്ക് നന്ദി അറിയിച്ച്  പ്രധാനമന്ത്രി

ന്യൂഡല്‍ഹി: ബിഹാര്‍ നിയമസഭാ തെരഞ്ഞെടുപ്പില്‍ എന്‍ഡിഎ നേടിയ വന്‍ മുന്നേറ്റത്തില്‍  ജനങ്ങൾ നന്ദി അറിയിച്ച്  പ്രധാനമന്ത്രി നരേന്ദ്ര മോദി. ജനങ്ങളെയും പ്രവര്‍ത്തരെയും അഭിനന്ദിച്ചാണ് പ്രധാനമന്ത്രിയുടെ ആദ്യ പ്രതികരണം. നിയമസഭാ തെരഞ്ഞെടുപ്പില്‍ എന്‍ഡിഎയെ ചരിത്രപരവും...

എൻ ഡി എ സ്ഥാനാർഥി അനിൽ ആന്റണി പന്തളത്ത്  പര്യടനം  നടത്തി

പന്തളം: പന്തളം മണ്ഡലം പര്യടനത്തിൽ തുമ്പമൺ ടൗണിൽ എൻ ഡി എ സ്ഥാനാർഥി അനിൽ ആന്റണി വിവിധ സ്ഥാപനങ്ങളിൽ സന്ദർശനം നടത്തി. ബിജെപി ജില്ല സെക്രട്ടറി റോയ് മാത്യു,പന്തളം മണ്ഡലം പ്രസിഡന്റ് ഗിരീഷ്...
- Advertisment -

Most Popular

- Advertisement -