കോട്ടയം: കോട്ടയം ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റായി ഹേമലത പ്രേം സാഗറിനെ തെരഞ്ഞെടുത്തു. കങ്ങഴ ഡിവിഷനിൽ നിന്നുള്ള ജില്ലാ പഞ്ചായത്തംഗമാണ്. കെ.വി. ബിന്ദു ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ് സ്ഥാനം രാജിവച്ചതിനെ തുടർന്നാണ് തെരഞ്ഞെടുപ്പ് നടന്നത്. ജില്ലാ കളക്ടർ ജോൺ വി. സാമുവൽ വരണാധികാരിയായിരുന്നു.