കൊച്ചി : മുനമ്പത്ത് താമസിക്കുന്നവരുടെ ഭൂനികുതി വാങ്ങാന്‍ ഹൈക്കോടതി അനുമതി. കേസില്‍ അന്തിമ വിധി വരുന്നതു വരെ താല്‍ക്കാലിക അടിസ്ഥാനത്തില്‍ ഭൂനികുതി സ്വീകരിക്കാനാണ് കോടതിയുടെ നിര്‍ദേശം. നേരത്തെ മുനമ്പം വഖഫ് ഭൂമിയല്ലെന്ന് ഹൈക്കോടതി ഡിവിഷൻ ബെഞ്ച് വ്യക്തമാക്കിയിരുന്നു. നികുതി സ്വീകരിക്കാൻ റവന്യു അധികൃതർക്കു നിർദേശം നൽകണമെന്ന് ആവശ്യപ്പെട്ട് ഭൂസംരക്ഷണ സമിതിയുടെ ഉൾപ്പെടെയുള്ളവരുടെ ഹർജികളിലാണ് കോടതി ഇടക്കാല നിര്‍ദേശം നല്‍കിയത്.






