Wednesday, December 24, 2025
No menu items!

subscribe-youtube-channel

HomeNewsKochiബോബി ചെമ്മണൂരിന്...

ബോബി ചെമ്മണൂരിന് ജാമ്യം അനുവദിക്കാമെന്ന് ഹൈക്കോടതി: ഉത്തരവ് വൈകീട്ട്

കൊച്ചി: നടി ഹണി റോസിനെതിരായ ലൈം​ഗികാധിക്ഷേപ കേസിൽ റിമാൻഡിലായ വ്യവസായി ബോബി ചെമ്മണൂരിന് ജാമ്യം .കസ്റ്റഡിയിൽ വേണ്ടെന്ന് പൊലീസ് അറിയിച്ചതിനാൽ ജാമ്യം അനുവദിക്കാമെന്ന് ഹൈക്കോടതി പറഞ്ഞു.വൈകിട്ട് 3.30ന് വിശദമായ ജാമ്യ ഉത്തരവ് പുറപ്പെടുവിക്കും.

ബോബിയുടെ ജാമ്യഹര്‍ജിയെ സര്‍ക്കാര്‍ കോടതിയില്‍ എതിര്‍ത്തു.പ്രതി നടിയെ തുടര്‍ച്ചയായി അപമാനിച്ചെന്നും ഈ സംഭവം സമൂഹത്തിന് ഒരു സന്ദേശമാകണമെന്നും പ്രോസിക്യൂഷന്‍ പറഞ്ഞു. പ്രതി നടത്തിയത് ദ്വയാർഥ പ്രയോഗമാണെന്ന് മനസ്സിലാകുമെന്നും ഇത്തരം കാര്യങ്ങൾ പറയുന്നതിന്റെ പ്രത്യാഘാതം എന്തെന്ന് മനസ്സിലാക്കണമെന്നും കോടതി പ്രതിഭാഗത്തോട് പറഞ്ഞു.മുതിര്‍ന്ന അഭിഭാഷകന്‍ ബി.രാമന്‍പിള്ളയാണ് ബോബിക്കായി ഹാജരായത്.

ഹണി റോസിന്റെ പരാതിയിൽ കഴിഞ്ഞ ബുധനാഴ്ച അറസ്റ്റിലായ ബോബി നിലവില്‍ കാക്കനാട് ജയിലില്‍ റിമാന്‍ഡില്‍ കഴിയുകയാണ്.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

തിരുവനന്തപുരത്ത് സ്ത്രീക്കു നേരെ വെടിവയ്പ്

തിരുവനന്തപുരം : തിരുവനന്തപുരം വഞ്ചിയൂരിൽ സ്ത്രീക്കു നേരെ വെടിവയ്പ്. മുഖം മറച്ച് എത്തിയ ഒരു സ്ത്രീയാണ് എയർഗൺ ഉപയോഗിച്ച് വെടിവച്ചത്. തിരുവനന്തപുരം വഞ്ചിയൂർ ചെമ്പകശേരി സ്വദേശി സിനിയാണ്‌ ആക്രമണത്തിന് ഇരയായത്.അക്രമി മുഖംമൂടി ധരിച്ചിരുന്നതിനാൽ...

കാനഡാ നെഹ്‌റുട്രോഫി വള്ളംകളിയുടെ കേരളാ കൺവൻഷൻ ആറന്മുളയിൽ നടന്നു

ആറന്മുള : കാനഡയിൽ പതിനഞ്ചു വർഷമായി എല്ലാ ഓഗസ്റ്റ് മാസത്തിലും നടക്കുന്ന പ്രവാസി ലോകത്തെ വലിയ വള്ളംകളിയായ കനേഡിയൻ നെഹ്രു ട്രോഫി വള്ളംകളിയുടെ ഭാഗമായുള്ള കേരളാ കൺവൻഷൻ ആറന്മുള പാഞ്ചജന്യം ആഡിറ്റോറിയത്തിത്തിൽ  നടന്നു....
- Advertisment -

Most Popular

- Advertisement -