Wednesday, July 30, 2025
No menu items!

subscribe-youtube-channel

HomeNewsKochiപുണ്യം പൂങ്കാവനം...

പുണ്യം പൂങ്കാവനം പദ്ധതി നിർത്തലാക്കാൻ ഹൈക്കോടതി ഉത്തരവ്

പത്തനംതിട്ട: ശബരിമലയിലെ പുണ്യം പൂങ്കാവനം പദ്ധതി നിർത്തലാക്കാൻ ഹൈക്കോടതി ഉത്തരവ്. പദ്ധതിയുടെ പേരിൽ വ്യാപക പണപ്പിരിവ് നടന്നുവെന്ന റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് കോടതി നടപടി.

പൊലീസിന്റെ റിപ്പോർട്ടിന്മേൽ നടുക്കം രേഖപ്പെടുത്തിയ കോടതി നടപടി സ്വീകരിക്കാൻ സർക്കാരിന് നിർദേശം നൽകി. പുണ്യം പൂങ്കാവനം പദ്ധതിയുടെ പേരിൽ ഭക്തർ വഞ്ചിക്കപ്പെടരുതെന്ന് ഹൈക്കോടതി ദേവസ്വം ബഞ്ച് അഭിപ്രായപ്പെട്ടു. എഡിജിപി അജിത് കുമാറാണ് പദ്ധതിയുമായി ബന്ധപ്പെട്ട റിപ്പോർട്ട് കോടതിയിൽ സമർപ്പിച്ചത്.

ശബരിമലയെ മാലിന്യമുക്തമാക്കുന്നതിനു വേണ്ടിയായിരുന്നു പുണ്യം പൂങ്കാവനം പദ്ധതി 2011ൽ ആവിഷ്ക്കരിച്ച് നടപ്പാക്കിയത്. പൊലീസിനൊപ്പം മറ്റു സർക്കാർ വകുപ്പുകളും പദ്ധതിയിൽ പങ്കു ചേർന്നിരുന്നു. 

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

ജനറല്‍ ആശുപത്രിയിലെ പുതിയ ഏഴുനില ഒ പി ബ്ലോക്ക് 27 ന് മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും

ആലപ്പുഴ: ആലപ്പുഴയുടെ ആതുരസേവന രംഗത്ത് കുതിച്ചുചാട്ടത്തിന് വഴിയൊരുക്കി ജനറല്‍ ആശുപത്രിയില്‍ നിര്‍മാണം പൂര്‍ത്തീകരിച്ച ഏഴു നിലയിലുള്ള പുതിയ ഒ പി ബ്ലോക്ക് മുഖ്യമന്ത്രി പിണറായി വിജയന്‍ ഒക്ടോബര്‍ 27 ന് ഞായറാഴ്ച വൈകിട്ട്...

ഉന്നാവിൽ ടാങ്കർ ലോറിയിൽ ബസ് ഇടിച്ചു കയറി : 18 മരണം

ലക്‌നൗ : ഉത്തർ പ്രദേശിലെ ഉന്നാവിൽ ടാങ്കർ ലോറിയിൽ ബസ് ഇടിച്ചു കയറി 18 മരണം.ഇന്ന് പുലർച്ചയോടെ ലക്നൗ– ആഗ്ര എക്സ്പ്രസ് പാതയിലായിരുന്നു അപകടം. ബിഹാറിലെ സിതാമർഹിയിൽ നിന്ന് ഡൽഹിയിലേക്ക് പോവുകയായിരുന്ന ഡബിൾ...
- Advertisment -

Most Popular

- Advertisement -