Sunday, April 12, 2026
No menu items!

subscribe-youtube-channel

HomeNewsBengaluruഭൂമികുംഭകോണ കേസിൽ...

ഭൂമികുംഭകോണ കേസിൽ കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യയുടെ ഹർജി തള്ളി ഹൈകോടതി

ബെംഗളൂരു : ഭൂമികുംഭകോണ കേസിൽ കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യയുടെ ഹർജി തള്ളി കർണാടക ഹൈകോടതി.കേസിൽ തന്നെ പ്രോസിക്യൂട്ട് ചെയ്യാൻ അനുമതി നൽകിയ ഗവർണർ താവർചന്ദ് ഗെ‌ലോട്ടിന്റെ നടപടി ചോദ്യം ചെയ്ത് സിദ്ധരാമയ്യ സമർപ്പിച്ച ഹർജിയാണ് ഹൈകോടതി തള്ളിയത്.

ഗവർണർ താവർ ചന്ദ് ഗെലോട്ടിന്റെ നടപടിയിൽ തെറ്റില്ലെന്നും വസ്തുതകൾ പരിശോധിക്കാൻ അന്വേഷണം ആവശ്യമാണെന്നും കോടതി വ്യക്തമാക്കി.കേസ് നടപടി രണ്ടാഴ്ചത്തേക്ക് സ്റ്റേ ചെയ്യണമെന്ന ആവശ്യവും കോടതി തള്ളി.ജസ്റ്റിസ് എം. നാഗപ്രസന്ന അദ്ധ്യക്ഷനായ ബെഞ്ചാണ് ഹർജി തള്ളിയത്.

സിദ്ധരാമയ്യയുടെ ഭാര്യ ബി.എം. പാർവതിക്ക് മൈസൂരുവിൽ ഭൂമി അനുവദിച്ചത് നിയമവിരുദ്ധമായാണെന്നും ഇത് ഖജനാവിന് 45 കോടി രൂപയുടെ നഷ്ടമുണ്ടാക്കിയെന്നുമാണ് പരാതി.മലയാളിയായ ടി.ജെ.അബ്രഹാം, പ്രദീപ് കുമാർ, സ്നേഹമയി ക‍ൃഷ്ണ എന്നിവരാണ് പരാതി നൽകിയത്.ആരോപണങ്ങൾ രാഷ്ട്രീയ പ്രേരിതമാണെന്നാണ് സിദ്ധരാമയ്യയുടെ വിശദീകരണം.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

പ്രശസ്ത ഗാനരചയിതാവ് മങ്കൊമ്പ് ഗോപാലകൃഷ്ണൻ അന്തരിച്ചു

കൊച്ചി: പ്രശസ്ത മലയാളം ഗാനരചയിതാവ് മങ്കൊമ്പ് ഗോപാലകൃഷ്ണൻ (78) അന്തരിച്ചു. ന്യുമോണിയ ബാധയെ തുടർന്ന് കഴിഞ്ഞ എട്ട് ദിവസമായി കൊച്ചി മെഡിക്കൽ ട്രസ്റ്റ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു.തിങ്കളാഴ്ച വൈകിട്ട് 5 മണിയോടെയാണ് മരണം . ആലപ്പുഴ...

സൂര്യാഘാതമേറ്റ് വയോധിക മരിച്ചു

പാലക്കാട് : പാലക്കാട് സൂര്യാഘാതമേറ്റ് വയോധിക മരിച്ചു.പള്ളത്തേരി പാറമേട് നല്ലാംപുരയ്ക്കൽ വീട്ടിൽ പരേതനായ കൃഷ്‌ണന്റെ ഭാര്യ ലക്ഷ്‌മിയമ്മ (90)യാണ് മരിച്ചത് .ഇന്നലെ വീടിന് സമീപത്തെ കനാലിലാണ് വയോധികയെ മരിച്ച നിലയിൽ കണ്ടെത്തിയത്.ശരീരത്തിൽ പൊള്ളലേറ്റ...
- Advertisment -

Most Popular

- Advertisement -