Tuesday, July 29, 2025
No menu items!

subscribe-youtube-channel

HomeCareerനവീൻ ബാബുവിൻ്റെ...

നവീൻ ബാബുവിൻ്റെ മരണത്തിൽ സിബിഐ അന്വേഷണം ആവശ്യപ്പെട്ട്  കെ. മഞ്ജുഷ നൽകിയ ഹർജി ഹൈക്കോടതി ഇന്ന് പരിഗണിക്കും

പത്തനംതിട്ട : എഡിഎം നവീൻ ബാബുവിൻ്റെ മരണത്തിൽ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് ഭാര്യ കെ. മഞ്ജുഷ നൽകിയ ഹർജി ഹൈക്കോടതി ഇന്ന് പരിഗണിക്കും. കേസ് ഡയറി ഹാജരാക്കാനും വിശദീകരണ പത്രിക നൽകാനും പ്രത്യേക അന്വേഷണ സംഘത്തിന് ഹൈക്കോടതി നിർദേശം നൽകിയിരുന്നു. സിബിഐക്ക് നോട്ടീസ് അയക്കാനും നിർദേശിച്ചിട്ടുണ്ട്.

എന്നാൽ അന്വേഷണം കൃത്യമായാണ് നടക്കുന്നതെന്നും സിബിഐ അന്വേഷണം ആവശ്യമില്ലെന്നുമാണ് സർക്കാർ നിലപാട്. നവീൻ ബാബുവിനെ കൊലപ്പെടുത്തിയതാകാമെന്ന സംശയവും ഭാര്യ മഞ്ജുഷ ഹർജിയിൽ ഉന്നയിക്കുന്നുണ്ട്. പല നിർണായക തെളിവുകളും പ്രത്യേക അന്വേഷണ സംഘം ശേഖരിച്ചിട്ടില്ലെന്നും തെളിവുകൾ ഒളിപ്പിക്കാൻ ശ്രമിക്കുന്നുണ്ടെന്നും ഹർജിയിൽ പറയുന്നു.

സിപിഎം നേതാവും ഉന്നത രാഷ്ട്രീയ സ്വാധീനമുള്ള ആളുമായ പ്രതി പി.പി. ദിവ്യയെ സംരക്ഷിക്കാനാണ് അന്വേഷണ സംഘത്തിൻ്റെ ശ്രമമെന്നും ഹർജിക്കാരി ആരോപിക്കുന്നു. 

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

കുളനട ഗ്രാമപഞ്ചായത്ത് ; സമ്പൂര്‍ണ ഡിജിറ്റല്‍ സാക്ഷരത  പ്രഖ്യാപനം

പത്തനംതിട്ട  : കുളനട ഗ്രാമപഞ്ചായത്ത് സമ്പൂര്‍ണ ഡിജിറ്റല്‍ സാക്ഷരത കൈവരിച്ചതിന്റെ പ്രഖ്യാപനം പ്രസിഡന്റ് ചിത്തിര സി ചന്ദ്രന്‍ നിര്‍വഹിച്ചു. വൈസ് പ്രസിഡന്റ് പി.ആര്‍ മോഹന്‍ദാസ് അധ്യക്ഷനായി. വികസന സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ ജി.ഗീതാദേവി,...

തെങ്ങിൽ നിന്ന് വീണ് മരിച്ചു

തിരുവല്ല: തെങ്ങിൽ നിന്ന് വീണ് പരിക്കേറ്റയാൾ മരിച്ചു. തിരുവല്ല, പാലിയേക്കര, കാണിരമാലിയിൽ  അപ്പുക്കുട്ടൻ (52) ആണ് മരിച്ചത്. ഇന്ന് രാവിലെ 9.30  മണിയോടെ ആയിരുന്നു സംഭവം. കാവുംഭാഗം ജംഗ്ഷന് സമീപം നിന്നിരുന്ന തെങ്ങിൽ...
- Advertisment -

Most Popular

- Advertisement -